Weight loss | ശരീരഭാരം കുറയ്ക്കുമെന്ന് നിങ്ങൾ കരുതുന്ന ഈ 6 കാര്യങ്ങൾ ഉടൻ അവസാനിപ്പിക്കുക!

Last Updated:

ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത് എന്നതാണ് ഓർമ്മിക്കേണ്ട പ്രധാന കാര്യം.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് അമിതവണ്ണം. നിഅമിതവണ്ണം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഉയർന്ന കൊളസ്ട്രോൾ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, ശരീരത്തിന്‍റെ അധിക ഭാരം ഒഴിവാക്കുക എന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല.
ശരീരഭാരം കുറയ്ക്കുകയെന്നത് വളരെയധികം അദ്ധ്വാനം ആവശ്യമുള്ള ശ്രമകരമായ പ്രക്രിയ പോലെ തോന്നിയേക്കാം, പക്ഷേ ഇതിനുവേണ്ടി മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുകയെന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത് എന്നതാണ് ഓർമ്മിക്കേണ്ട പ്രധാന കാര്യം. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ പ്രചരിക്കുന്ന ചില മിഥ്യാധാരണകൾ ഇതാ. ഇതിൽ ഏതെങ്കിലും നിങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ ഉടൻ അവസാനിപ്പിക്കുക.
ഭാരം കുറയ്ക്കാൻ പ്രത്യേക ഭാഗം ലക്ഷ്യമിട്ടാൽ മതി
ശരീരത്തിലെ പ്രത്യേക ഭാഗം മാത്രമായി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് മനസിലാക്കുക. ചിലർ വയർ, കാലിലെ തുടകൾ എന്നിങ്ങനെ പ്രത്യേക ഭാഗത്തിന് ഊന്നൽ നൽകുന്ന വ്യായാമവും ജിം എക്സർസൈസും ചെയ്തുകൊണ്ട് ഭാരം കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ ഇത് നല്ലതല്ല. നിങ്ങളുടെ മുഴുവൻ ശരീരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ നിങ്ങൾക്ക് ഒരു നിർദ്ദിഷ്ട ഭാഗം മാത്രം ലക്ഷ്യമിട്ട് ശരീരഭാരം കുറയക്കാനാകില്ല. ശരീരഭാരം കുറയ്ക്കാനുള്ള ശരിയായ മാർഗം ശരിയായ ഭക്ഷണം, വ്യായാമം എന്നിവയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും, വ്യായാമം നിങ്ങളുടെ പേശികളെ കരുത്തുറ്റതാക്കും, ഇത് ആവശ്യമുള്ള ഫലങ്ങൾ നേടാൻ സഹായിക്കും.
advertisement
കലോറി മുഴുവനായും വെട്ടിക്കുറയ്ക്കുക
നിങ്ങളുടെ ശരീര സംവിധാനത്തിലെ എല്ലാത്തിനും അതിന്റേതായ ഉദ്ദേശ്യമുണ്ട്, അതുപോലെ തന്നെ കലോറിയ്ക്കും. നിങ്ങളുടെ ശരീരത്തിലെ എല്ലാ കലോറിയും- മാക്രോ ന്യൂട്രിയന്റുകളും നഷ്ടപ്പെടുമ്പോൾ, ഇത് നിങ്ങളുടെ ശരീരത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യും. വ്യത്യസ്ത ഭക്ഷണങ്ങൾ വ്യത്യസ്ത ഉപാപചയ മാർഗങ്ങളിലൂടെ കടന്നുപോകുന്നു, ഇത് വിശപ്പിനും നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്ന ഹോർമോണുകളിലും വ്യത്യസ്ത ഫലങ്ങൾ ഉളവാക്കും. അതിനാൽ, എല്ലാ കലോറികളും തുല്യമായി സൃഷ്ടിക്കപ്പെടുന്നില്ല എന്ന കാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി കലോറി മുഴുവനായി ഒഴിവാക്കുന്ന രീതി പിന്തുടരുന്നത് നല്ലതല്ല.
advertisement
കാർബോ ഹൈഡ്രേറ്റ് ഭക്ഷണം
അതെ, കുറഞ്ഞ കാർബ് ഭക്ഷണം കഴിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദവുമാണ്. എന്നാൽ നിങ്ങൾ കാർബോ ഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. നിങ്ങളുടെ കാർബ് ഉപഭോഗം പരിമിതപ്പെടുത്തുകയും പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്ക് ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ കഴിയും. അല്ലാതെ അന്നജം അടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കുന്നത് നല്ലതല്ല.
കൊഴുപ്പ് പൂർണമായും ഒഴിവാക്കണോ
കലോറി പോലെ, എല്ലാ കൊഴുപ്പുകളും മോശമല്ല. ഭക്ഷണത്തിലെ കൊഴുപ്പുകൾ ഉപേക്ഷിക്കുന്നത് നല്ല കാര്യമായി തോന്നാമെങ്കിലും അത് അങ്ങനെയല്ല. ആരോഗ്യകരമായ കൊഴുപ്പുകൾ നിങ്ങളുടെ തലച്ചോറ്, ചർമ്മം, എന്നിവയുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. അണ്ടിപ്പരിപ്പ്, നട്ട് ബട്ടർ, അവോക്കാഡോ, ഫാറ്റി ഫിഷ് തുടങ്ങിയ ഭക്ഷണങ്ങളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, എന്നാൽ ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
advertisement
കുറച്ച് കഴിക്കുക, കൂടുതൽ വ്യായാമം ചെയ്യുക
ശരീരഭാരം കുറയ്ക്കുമ്പോൾ ഒരു ബാലൻസ് ആവശ്യമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് കുറയ്ക്കാൻ കൂടുതൽ കലോറി കത്തിക്കുന്നത് പ്രധാനമാണ്, അതിനാൽ കുറച്ച് കഴിക്കുകയും കൂടുതൽ അധ്വാനിക്കുകയും ചെയ്യണമെന്ന് നിങ്ങൾ യാന്ത്രികമായി തീരുമാനിച്ചേക്കാം. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ ശാശ്വതമാണ്, അതിനാൽ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും കൂടുതൽ വ്യായാമം ചെയ്യുന്നതും ഫലപ്രദമല്ലാത്ത ഉപദേശമാണ്, അത് ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചേക്കില്ല. ഭക്ഷണം, വ്യായനം എന്നിവ തമ്മിൽ ശരിയായ തരത്തിൽ ബാലൻസ് ഉണ്ടായിരിക്കണം.
advertisement
ശരീരഭാരം കുറയുന്നത് ഇച്ഛാശക്തി അനുസരിച്ച്
ശരീരം ഭാരം കുറയ്ക്കുന്നകയെന്നത് മടുപ്പിക്കുന്നതും ഫലപ്രദവുമായ ഒരു യാത്രയാണെന്ന് വേണമെങ്കിൽ പറയാം. ഈ യാത്രയിൽ തുടരാൻ നിങ്ങൾ വളരെ ശക്തരായിരിക്കേണ്ടതുണ്ട്. നിങ്ങൾ ഓർമ്മിക്കേണ്ട കാര്യം, അമിതവണ്ണം ഒരു സങ്കീർണ്ണമായ തകരാറാണ്, കൂടാതെ പല ഘടകങ്ങളും ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജനിതകശാസ്ത്രം, ജൈവ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയും ശരീരഭാരത്തെയും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ശരീര ഭാരം കൂടുന്നതിന് എന്താണ് കാരണമെന്ന് മനസിലാക്കി വേണം പ്രവർത്തിക്കേണ്ടത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Weight loss | ശരീരഭാരം കുറയ്ക്കുമെന്ന് നിങ്ങൾ കരുതുന്ന ഈ 6 കാര്യങ്ങൾ ഉടൻ അവസാനിപ്പിക്കുക!
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement