Weight Loss | ഭാരം കുറയുമെന്ന് കരുതി ഈ 3 പാനീയങ്ങൾ കുടിയ്ക്കേണ്ട; വെറും മിഥ്യാധാരണ മാത്രം

Last Updated:

പലരും ഭാരം കുറയ്ക്കുന്നതിനായി ചില പാനീയങ്ങളെ ആശ്രയിക്കുന്നു. പക്ഷേ ഇത്തരം പാനീയങ്ങള്‍ ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടോ? കൊഴുപ്പ് കുറയ്ക്കാന്‍ ഒരു പാനീയം നിങ്ങളെ സഹായിക്കുമോ?

weight-loss
weight-loss
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പഴയ നുറുങ്ങുകള്‍ മുതല്‍ പുതിയ കാലത്തെ വിദ്യകള്‍ വരെ ഇന്ന് കണ്‍മുമ്പില്‍ ലഭ്യമാണ്. ശരീരഭാരം കുറയ്ക്കുവാന്‍ (Weight Loss) ആഗ്രഹിക്കുന്ന വ്യക്തികള്‍ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് ഭാരം കുറയ്ക്കാന്‍ കഴിയില്ല എന്നത്. ആരോഗ്യകരവും സുസ്ഥിരവുമായ രീതിയിലേക്ക് ശരീരഭാരം മാറ്റുന്നതിനായി സന്തുലിതമായഭക്ഷണ ശീലങ്ങളും പതിവ് വ്യായാമങ്ങളും ആവശ്യമാണ്. സോഷ്യല്‍ മീഡിയകളിലും (Social Media) മറ്റും കാണിക്കുന്ന ലളിതമായ തന്ത്രങ്ങള്‍ അല്ലെങ്കില്‍ തലമുറകള്‍ പഴക്കമുള്ള 'അറിവുകള്‍'ക്ക് ഈ പ്രക്രിയയെ പിന്തുണയ്ക്കാന്‍ മാത്രമേ കഴിയൂ. പലരും ഭാരം കുറയ്ക്കുന്നതിനായി ചില പാനീയങ്ങളെ ആശ്രയിക്കുന്നു. പക്ഷേ ഇത്തരം പാനീയങ്ങള്‍ ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടോ? കൊഴുപ്പ് കുറയ്ക്കാന്‍ ഒരു പാനീയം നിങ്ങളെ സഹായിക്കുമോ?
അടുത്തിടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഡോ സിദ്ധാന്ത് ഭാര്‍ഗവ ചോദിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ പെട്ടെന്നുള്ള വിദ്യകള്‍ തേടുന്നത് എപ്പോഴാണ് നിര്‍ത്തുക എന്നാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങള്‍ക്ക് പേരുകേട്ട മൂന്ന് പാനീയങ്ങള്‍ ശരിക്കും പ്രയോജനകരമല്ലെന്നാണ് അദ്ദേഹം പറയുന്നത്. 'ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരേയൊരു കാര്യം കുറഞ്ഞ കലോറി അവസ്ഥയില്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ്,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (Apple cider vinegar)
സമീപ വര്‍ഷങ്ങളില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു ജനപ്രിയ പാനീയമായി മാറിയിരിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഈ പാനീയത്തിനുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിനായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ യഥാര്‍ത്ഥത്തില്‍ സഹായിക്കില്ല. ഇതിന് കൂടുതല്‍ നേരം വയറ് നിറഞ്ഞ പ്രതീതി നിലനിർത്താനേ കഴിയൂ. ഈ പാനീയത്തിന് ബോഡി മാസ് സൂചിക മാറ്റാന്‍ കഴിയില്ല. വാസ്തവത്തില്‍, ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഉപയോഗം അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍, വായിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ലാക്സറ്റീവുകള്‍, ഇന്‍സുലിന്‍ തുടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ഒഴിവാക്കണം.
advertisement
ഗ്രീന്‍ ടീ (Green tea)
ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കാന്‍ മിക്കവാറും എല്ലാവരും നിങ്ങളോട് നിര്‍ദ്ദേശിക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ധാരാളം ആളുകള്‍ 3-4 കപ്പ് ഗ്രീന്‍ ടീ കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല.
advertisement
ഇഞ്ചി, തേന്‍, നാരങ്ങ വെള്ളം (Ginger, honey and lemon water)
ഒരു ചൂടുള്ള കപ്പ് നാരങ്ങ വെള്ളവും ഇഞ്ചിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രുചികരവും ആശ്വാസദായകവുമാണ്. വെറും വയറ്റില്‍ ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആളുകള്‍ക്ക് തോന്നുന്നു, പക്ഷേ അത് ശരിയല്ല. പാനീയം നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളിൽ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. കൊഴുപ്പ് കത്തിക്കുന്ന കാര്യത്തില്‍ ഒരു പാനീയത്തിനും ഒരു മാജിക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഓര്‍മ്മിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Life/
Weight Loss | ഭാരം കുറയുമെന്ന് കരുതി ഈ 3 പാനീയങ്ങൾ കുടിയ്ക്കേണ്ട; വെറും മിഥ്യാധാരണ മാത്രം
Next Article
advertisement
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
  • താലിബാൻ: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കുന്നു.

  • താലിബാൻ: പാക്കിസ്ഥാനും മറ്റ് രാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ നയതന്ത്ര ബന്ധങ്ങളെ സ്വാധീനിക്കുന്നില്ല.

  • അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.

View All
advertisement