പാടിയത് ആലിലക്കണ്ണാ.. മുതല്‍ ദേശീയഗാനം വരെ; ഈ വിറക് വെട്ടുകാരനെ തേടി സോഷ്യല്‍ മീഡിയ

'വീട്ടില്‍ വിറക് വെട്ടാനായി വന്ന ചേട്ടനാ.. ഇത്ര മനോഹരമായി പാട്ട് പാടുമെന്ന് പ്രതീക്ഷിച്ചില്ല....' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

news18
Updated: February 25, 2019, 6:53 PM IST
പാടിയത് ആലിലക്കണ്ണാ.. മുതല്‍ ദേശീയഗാനം വരെ; ഈ വിറക് വെട്ടുകാരനെ തേടി സോഷ്യല്‍ മീഡിയ
news18.com
  • News18
  • Last Updated: February 25, 2019, 6:53 PM IST
  • Share this:
അതിശയിപ്പിക്കുന്ന കഴിവുകളുണ്ടായിട്ടും ആരാലും അറിയപ്പെടാതെ പോകുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ ഇന്ന് ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് ഒരു ഷെയര്‍ പലരുടെയും ജീവിതം മാറ്റി മറിക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി പ്രതിഭകളെയാണ് സോഷ്യല്‍ മീഡിയ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വിറകുവെട്ടുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിറക് കീറുന്നതിനിടെ മധുരമായി പാടുന്ന ഒരു ചേട്ടന്‍.  'വീട്ടില്‍ വിറക് വെട്ടാനായി വന്ന ചേട്ടനാ.. ഇത്ര മനോഹരമായി പാട്ട് പാടുമെന്ന് പ്രതീക്ഷിച്ചില്ല....' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

'ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോ.. എന്ന ഗാനത്തോടെയാണ് ഇയാള്‍ വിറക് വെട്ട് ആരംഭിക്കുന്നത്. വിഡിയോ എടുക്കുന്ന സ്തീ ആവശ്യപ്പെടുന്ന പാട്ടുകളൊക്കെ ഇയാള്‍ പാടുന്നുമുണ്ട്. ദേശീയ ഗാനവും പാടിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നതും. ഏതായാലും മനോഹരമായി പാടുന്ന ഈ ചേട്ടന്‍ ആരെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ഈ വീഡിയോയുടെ ആധികാരിക സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല.

First published: February 25, 2019, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading