Vishu 2025| തനിനാടൻ സ്റ്റൈലിൽ വിഷുക്കട്ട തയ്യാറാക്കാം
- Published by:Sneha Reghu
- news18-malayalam
Last Updated:
എങ്ങനെയാണ് വിഷുക്കട്ട തയ്യാറാക്കുന്നതെന്ന് നോക്കാം
ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും അധികം ആഘോഷമാക്കുന്ന ഉത്സവമാണ് വിഷു. കണി കാണുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ കഴിഞ്ഞാൽ വിഷുവിന് മോടി കൂട്ടുന്നത് ആഹാരമാണ്. വിഷുവിന് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് വിഷുക്കട്ട. കേരളത്തിലെ പല ഇടങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. എങ്ങനെയാണ് വിഷുക്കട്ട തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
പച്ചരി - 1 ഗ്ലാസ്
രണ്ടാം തേങ്ങാ പാല്‍ - 4 ഗ്ലാസ്
ഒന്നാം തേങ്ങാ പാല്‍ - ഒന്നര ഗ്ലാസ്
ജീരകം - 1/2 ടീസ്പൂണ്‍
ശർക്കര പാനി -1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി രണ്ടു മൂന്നു മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത് വയ്ക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. പാൽ തിളച്ചു വരുമ്പോൾ കുതിർത്തുവച്ച അരി ചേർത്ത് കൊടുക്കുക. പത്ത് മിനിറ്റിന് ശേഷം അരി വെന്തു വന്നാൽ ഇതിലേക്ക് ഉപ്പും ജീരകവും ചേര്‍ക്കുക. ശേഷം ഒന്നാം പാൽ ചേർത്തു കൊടുക്കേണ്ടതാണ്.
advertisement
ഇതിന് ശേഷം നന്നായി ഇളക്കികൊടുത്ത് ഇത് കട്ടയായി വരുമ്പോൾ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് വെച്ചുകൊടുക. ശേഷം നന്നായി തണുത്ത് കഴിയുമ്പോള്‍ ഇതിനെ മുറിച്ചെടുക്കാം. ഇനി അതിലേയ്ക്ക് ശർക്കര പാനി ഒഴിച്ചതിനു ശേഷം കഴിക്കാം. വിഷുക്കട്ട തയ്യാർ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 10, 2025 1:24 PM IST