Sexual wellness | ലൈംഗികബന്ധം എങ്ങനെ വേദനരഹിതമാക്കാം

Last Updated:

ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഒരു ഫർണിച്ചർ പോലെ പൊളിച്ചു മാറ്റാനോ വേർപെടുത്താനോ സാധിക്കുന്നതല്ല കന്യാചർമ്മം. എന്നാൽ കന്യകാത്വത്തിന്റെ തെളിവായാണ് സമൂഹം കന്യാചർമ്മത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും പല പുരുഷൻമാരും താൻ വിവാഹം കഴിക്കുന്ന യുവതി നേരത്തെ മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെന്ന് ഉറപ്പിക്കുന്നത്.
കന്യകാത്വത്തിന് അമിത പ്രാധാന്യമാണ് പലരും നൽകുന്നത്. കന്യാ ചർമ്മം പലപ്പോഴും  ഈ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ, കന്യാ ചർമ്മമാണ് കന്യകാത്വത്തിന്റെ സൂചകമായി കാണക്കാക്കുന്നത്. ‘എല്ലാ’ കന്യകമാരായ പെൺകുട്ടികൾക്കും കന്യാ ചർമ്മം ഉണ്ടെന്നതാണ് വിശ്വാസം. ഒരു മെഡിക്കൽ അവസ്ഥയേക്കാൾ സാമൂഹികമായി നിർമ്മിതമായ ഒരു ആശയമാണ് കന്യകാത്വമെന്നത്. എന്നാൽ കന്യാചർമ്മത്തിന്റെ  സാന്നിധ്യമോ അഭാവമോ പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പുനൽകുന്നില്ലെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
കുതിരസവാരി, നൃത്തം, മരംകയറുക, ജിംനാസ്റ്റിക്സ്, വ്യായാമം ചെയ്യുക, ഓറൽ സെക്സ് അല്ലെങ്കിൽ ഫിംഗറിംഗ് പോലുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ കന്യാ ചർമ്മം തകരാം. ചിലപ്പോൾ കന്യാ ചർമ്മം തകർക്കാതെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാകും. കന്യാ ചർമ്മം ഉണ്ടെങ്കിൽ ആദ്യ ലൈംഗിക ബന്ധത്തിൽ രക്തസ്രാവമുണ്ടാകുമെന്നത് ഒരു മിഥ്യാ ധാരണയാണ്.
യോനി പൂണമായും തുറക്കുന്നതിനെ മറയ്ക്കുന്ന ചർമ്മമല്ല കന്യാ ചർമ്മം. ഇത് മ്യൂക്കോസൽ കലയുടെ നേർത്ത ഭാഗമാണ്. ഇത് ബാഹ്യ യോനി തുറക്കുന്നതിനെ ചുറ്റിപ്പറ്റിയോ ഭാഗികമായോ മൂടുന്നു. ആർത്തവ രക്തം കന്യാ ചർമ്മത്തിലൂടെയാണ് കടന്നു പോകുന്നത്. ചില സ്ത്രീകൾക്ക് ജന്മനാൽ തന്നെ കന്യാ ചർമ്മം ഉണ്ടാകാറില്ല. ചിലർക്കാകട്ടെ ആദ്യ ലൈംഗിക ബന്ധത്തിനും മുൻപേ തന്നെ കന്യാ ചർമ്മം നഷ്ടമായേക്കാം.
advertisement
ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലൈംഗിക ബന്ധത്തിന് യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുംബനം, കെട്ടിപ്പിടിക്കൽ, വേണ്ടത്ര സമയവും ക്ഷമയും എടുക്കൽ എന്നിവ ലൈംഗികത ആസ്വാദ്യകരമാക്കാനുള്ള മാർഗങ്ങളാണ്.
ലൈംഗികത യഥാർഥത്തിൽ വേദനയുണ്ടാക്കുന്ന ഒന്നാണ്. പരുക്കൻ ലൈംഗികബന്ധം സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കും. യോനിയിൽ നനവില്ലെങ്കിലും വേദന ഉണ്ടാകാം. ആദ്യ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ പങ്കാളിക്ക് വേദനയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിൽ, ലൈംഗികതയ്‌ക്ക് മുൻപ് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കാൻ അവളോട് ആവശ്യപ്പെടുക, കാരണം ഇത് കന്യാചർമ്മം കീറാനുള്ള സാധ്യത കുറയ്ക്കും, ലൈംഗികതയിലേക്ക് തിരക്കുകൂട്ടരുത്. ശരിയായ മാനസികാവസ്ഥ സജ്ജമാക്കുക. നിങ്ങൾ വൈകാരികമായി തയ്യാറാണെന്നും വളരെയധികം ഉത്തേജിതരാണെന്നും ഉറപ്പാക്കുക. ലൈംഗികതയ്‌ക്കൊപ്പം നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നതിനെക്കുറിച്ച് പങ്കാളിയുമായി നല്ല ആശയവിനിമയം നടത്തുന്നത് കാര്യങ്ങൾ ലഘൂകരിക്കും.
advertisement
ലൈംഗിക ബന്ധത്തിന് ശേഷം, നിങ്ങളുടെ യോനി തുറക്കുന്നതിന് സമീപം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ ഐസ് വയ്ക്കുകയോ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുകയോ ചെയ്യണം.  വേദന കുറയുന്നതുവരെ ലൈംഗികബന്ധം ഒഴിവാക്കുക. ലൈംഗികതയ്ക്ക് ശേഷം നിങ്ങൾക്ക് അമിത രക്തസ്രാവമോ വേദനയോ  അനുഭവപ്പെടുകയാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Sexual wellness | ലൈംഗികബന്ധം എങ്ങനെ വേദനരഹിതമാക്കാം
Next Article
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് പ്രണയത്തിൽ സന്തോഷവും അവസരങ്ങളും

  • മകരം രാശിക്കാർക്ക് ആശയവിനിമയത്തിൽ തെറ്റിദ്ധാരണകൾ നേരിടാം

  • കുംഭം, മിഥുനം രാശിയിലെ സിംഗിളുകൾക്ക് പുതിയ പ്രണയബന്ധം

View All