ശെടാ ഇതെങ്ങനെ ശരിയാകും? തന്റെ മുൻ കാമുകന്റെ മകനാണ് ഇപ്പോഴത്തെ കാമുകൻ എന്ന് തിരിച്ചറിഞ്ഞ യുവതി

Last Updated:

ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെയാണ് ഇവര്‍ തന്റെ കാമുകനെ കണ്ടുമുട്ടിയത്. വളരെ വേഗത്തില്‍ തന്നെ ഇരുവരും അടുക്കുകയും പ്രണയിക്കുകയും ചെയ്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്രണയത്തിലായതിന് ശേഷം കാമുകന്റെയോ കാമുകിയുടെയോ മാതാപിതാക്കളെ പിന്നീട് പരിചയപ്പെടുന്നത് സാധാരണ കാര്യമാണ്. എന്നാല്‍, ഇങ്ങനെ കാമുകന്റെ അച്ഛനെ പരിചയപ്പെടുന്നതിനിടെ സ്‌കോട്‌ലാന്‍ഡ് സ്വദേശിയായ യുവതി നേരിടേണ്ടി വന്ന അപ്രതീക്ഷിത അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെയാണ് ഇവര്‍ തന്റെ കാമുകനെ കണ്ടുമുട്ടിയത്. വളരെ വേഗത്തില്‍ തന്നെ ഇരുവരും അടുക്കുകയും പ്രണയിക്കുകയും ചെയ്തു. വൈകാതെ കാമുകന്‍ തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ യുവതിയെ ക്ഷണിച്ചു. അടുത്തുള്ള ഒരു ബാറില്‍വെച്ചാണ് കാമുകന്‍ തന്റെ പിതാവിനെ അവര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍, കാമുന്റെ അച്ഛനെ കണ്ട കാഴ്ചയില്‍ അവര്‍ അമ്പരന്നു പോയി. കാമുകന്റെ അച്ഛന്‍ അവരുടെ മുന്‍ കാമുകനായിരുന്നു.
റിലേറ്റിവലി ബ്ലോണ്ട് എന്ന പോഡ്കാസ്റ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ ഇപ്പോഴത്തെ കാമുകന്റെ അച്ഛനുമായി താന്‍ ഡേറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍, ഇയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റിയെയും പ്രായം കുറഞ്ഞ പോലെ തോന്നിച്ചതിനെ കുറിച്ചും അറിയില്ലെന്നും അവര്‍ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.
നാണക്കേടും ആശയക്കുഴപ്പവും മൂലം ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വിഷമത്തിലാണ് യുവതി ഇപ്പോഴുള്ളത്. ഒരു വശത്ത് ഇപ്പോഴത്തെ കാമുകനിലും ആ പ്രണയബന്ധവും അവര്‍ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍, അയാളുടെ അച്ഛനുമായുള്ള മുന്‍കാല അനുഭവം പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു.
advertisement
ഈ രണ്ട് പ്രശ്‌നത്തിനുമിടയില്‍ കുടങ്ങിയ യുവതി തന്റെ പ്രണയബന്ധം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Summary: Woman finds that her now boyfriend is son of her ex
മലയാളം വാർത്തകൾ/ വാർത്ത/Life/
ശെടാ ഇതെങ്ങനെ ശരിയാകും? തന്റെ മുൻ കാമുകന്റെ മകനാണ് ഇപ്പോഴത്തെ കാമുകൻ എന്ന് തിരിച്ചറിഞ്ഞ യുവതി
Next Article
advertisement
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ  ബെന്യാമിൻ
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ
  • ബെന്യാമിൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ചവരെ എലിവാണങ്ങൾ എന്ന് വിളിച്ചു.

  • അതിനാൽ വിമർശകരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് പറഞ്ഞു.

  • സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവയിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ബെന്യാമിൻ.

View All
advertisement