102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്
കോട്ടയം ചങ്ങനാശ്ശേരിയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 102 ലിറ്റർ വിദേശ മദ്യം പിടികൂടി. സംഭവത്തിൽ തൃക്കൊടിത്താനം സ്വദേശി സെലിബ്രേഷൻ സാബു എന്ന് വിളിപ്പേരുള്ള ചാർലി തോമസ് എന്ന 47 കാരനെ ചങ്ങനാശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
നാലു കോടി വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വൻതോതിൽ അനധികൃത മദ്യ വില്പന നടക്കുന്നതായി എക്‌സൈസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ചാർളി മദ്യം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. 204 കുപ്പികളിലായി 102 ലിറ്റർ മദ്യം കണ്ടെടുത്തു.
Location :
Kottayam,Kerala
First Published :
November 02, 2025 10:48 AM IST


