വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാപ്പി വലിച്ചെറിഞ്ഞ കസ്റ്റമറുടെ കാർ കഫേ ജീവനക്കാരി അടിച്ചുപൊട്ടിച്ചു
- Published by:meera_57
- news18-malayalam
Last Updated:
കഫേയിലെത്തിയ കസ്റ്റമര്‍ ആദ്യം കോഫിയും ഒരു ഗ്ലാസ് വെള്ളവുമാണ് ഓര്‍ഡര്‍ ചെയ്തത്
വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തന്റെ നേരെ കോഫി വലിച്ചെറിഞ്ഞ കസ്റ്റമറിന്റെ കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച് കഫേ ജീവനക്കാരി. യുഎസിലെ സിയാറ്റിലെ കഫേയിലെ ബാരിസ്റ്റ (കോഫി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന വ്യക്തി) ആയ എമ്മ ലീ ആണ് കസ്റ്റമറുടെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അടിച്ചുതകര്‍ത്തത്.
കഫേയിലെത്തിയ കസ്റ്റമര്‍ ആദ്യം കോഫിയും ഒരു ഗ്ലാസ് വെള്ളവുമാണ് ഓര്‍ഡര്‍ ചെയ്തത്. ഇതിന് എമ്മ 22 ഡോളറിന്റെ (1835 രൂപ) ബില്ല് ഇയാള്‍ക്ക് നല്‍കി. എന്നാല്‍ ഇത്രയും തുക നല്‍കാനാകില്ലെന്ന് കസ്റ്റമർ പറഞ്ഞു. ഇതിന്റെ പേരിലാണ് എമ്മയും ഇയാളുമായി വാക്കുതര്‍ക്കം ആരംഭിച്ചത്. തുടർന്ന് കാറില്‍ നിന്നിറങ്ങിയ കസ്റ്റമർ കോഫിയും വെള്ളവും കഫേ കൗണ്ടറിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
Pulling out the hammer is insane pic.twitter.com/pyGbEPKB3P
— Wild content (@NoCapFights) June 16, 2024
advertisement
ഇതില്‍ പ്രകോപിതയായ എമ്മ ഉടന്‍ തന്നെ കൗണ്ടറിനടുത്ത് എത്തി കൈയ്യില്‍ കിട്ടിയ ചുറ്റിക കൊണ്ട് കസ്റ്റമറുടെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അടിച്ചുതകര്‍ത്തു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടത്. പലരും കസ്റ്റമറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചിരുന്നു.
വിഷയത്തില്‍ വിശദീകരണവുമായി എമ്മ ലീ രംഗത്തെത്തി. 32 ഔണ്‍സ് കോഫിയും 24 ഔണ്‍സ് വെള്ളവുമാണ് കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്തതെന്ന് എമ്മ പറഞ്ഞു. സാധാരണയായി 20 ഡോളറാണ് ഇതിന് ഈടാക്കുക. എന്നാല്‍ അന്ന് 22 ഡോളറിന്റെ ബില്ലാണ് എമ്മ ഇയാള്‍ക്ക് നല്‍കിയത്. കസ്റ്റമര്‍ക്കെതിരെ എമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് കഫേയില്‍ വരാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
Summary: Woman smashed windshield of a customer's car after he throws coffee at her
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 28, 2024 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാപ്പി വലിച്ചെറിഞ്ഞ കസ്റ്റമറുടെ കാർ കഫേ ജീവനക്കാരി അടിച്ചുപൊട്ടിച്ചു