സോവറിൻ ഗോൾഡ് ബോണ്ട് മുതൽ ഗോൾഡ് ഇടിഎഫ് വരെ: സ്ത്രീകൾക്ക് നിക്ഷേപം നടത്താൻ പറ്റിയ നാല് മാർഗങ്ങൾ
- Published by:Anuraj GR
- trending desk
Last Updated:
നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാവുന്ന നിക്ഷേപ ആശയങ്ങളെക്കുറിച്ചാണ് പറയുന്നത്
മാർച്ച് 8നാണ്എല്ലാ വർഷവുംഅന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീത്വം, സ്ത്രീകളുടെ കഠിനാധ്വാനം, അഭിമാനം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്ന ദിവസമാണിത്. സ്ത്രീകളാണ് മികച്ച നിക്ഷേപകർ എന്ന് ഒന്നിലധികം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ, നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാവുന്ന നിക്ഷേപ ആശയങ്ങളെക്കുറിച്ചാണ് പറയുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
സർക്കാരിന് വേണ്ടി ആർബിഐയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. സ്വർണ ബോണ്ടുകൾ യഥാർത്ഥ സ്വർണത്തിന് പകരമുള്ളതാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ 999 പരിശുദ്ധിയുള്ളവയാണ്. ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), തപാൽ ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബിഎസ്ഇ എന്നീ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ വഴിയാണ് ബോണ്ടുകൾ വിൽക്കുന്നത്. കാലാവധി പൂർത്തിയാകുന്നതുവരെ പ്രതിവർഷം 2.50 ശതമാനം റിട്ടേണാണ് സർക്കാർ സോവറിൻ ഗോൾഡ് ബോണ്ടിന് വാഗ്ദാനം ചെയ്യുന്നത്.
advertisement
നാഷണൽ പെൻഷൻ സ്കീം
ദേശീയ പെൻഷൻ സ്കീം (എൻപിഎസ്) സർക്കാർ പിന്തുണയുള്ള ഉള്ള ഒരു പെൻഷൻ പദ്ധതിയാണ്. എൻപിഎസ് ഉപയോഗിച്ച് ഒരാൾക്ക് വിരമിക്കൽ സമ്പാദ്യത്തിലേക്ക് സ്വന്തം നിലയ്ക്ക് നിക്ഷേപം നടത്താൻ കഴിയും. എൻപിഎസിന് കീഴിൽ ഒരാൾക്ക് രണ്ട് തരം അക്കൗണ്ടുകൾ തുറക്കാം: ടയർ 1 അക്കൗണ്ട്, ടയർ 2 അക്കൗണ്ട്. ഈ പദ്ധതി ഇന്ത്യയിലെ ഓരോ പൗരനും മതിയായ വിരമിക്കൽ വരുമാനം ഉറപ്പ് നൽകുന്നു.
മ്യൂച്വൽ ഫണ്ട്
ഒരാൾക്ക് വെറും 100 രൂപ മുതൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആരംഭിക്കാം. ദീർഘകാല ലക്ഷ്യത്തോടെ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്.
advertisement
ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്):
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) യഥാർത്ഥ സ്വർണം വാങ്ങുന്നത് പോലെയാണ്. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഡീമെറ്റീരിയലൈസ്ഡ് രൂപത്തിൽ സ്വർണ യൂണിറ്റുകൾ കൈവശം വയ്ക്കുകയുമാണ് ചെയ്യുന്നത്. ഇടിഎഫുകൾ വിപണി വിലയിൽ തുടർച്ചയായി വാങ്ങാനും വിൽക്കാനും കഴിയും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഗോൾഡ് ഇടിഎഫ് പിൻവലിക്കാം. ലോക്ക്-ഇൻ കാലയളവ് ഇല്ല എന്നതാണ് പ്രത്യേകത.
ഇവയാണ് നിലവിലുള്ള ഏറ്റവും മികച്ച നാല് നിക്ഷേപ പദ്ധതികൾ. ഈ വനിതാദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി ഒരു നിക്ഷേപ പദ്ധതി ശുപാർശ ചെയ്യുകയോ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് മികച്ച തീരുമാനമായിരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 08, 2023 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
സോവറിൻ ഗോൾഡ് ബോണ്ട് മുതൽ ഗോൾഡ് ഇടിഎഫ് വരെ: സ്ത്രീകൾക്ക് നിക്ഷേപം നടത്താൻ പറ്റിയ നാല് മാർഗങ്ങൾ