• HOME
 • »
 • NEWS
 • »
 • life
 • »
 • അവൻ എന്നെ നശിപ്പിച്ചു; പക്ഷെ ജീവിതം അവസാനിക്കുന്നില്ല; മകന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത അദ്ധ്യാപിക

അവൻ എന്നെ നശിപ്പിച്ചു; പക്ഷെ ജീവിതം അവസാനിക്കുന്നില്ല; മകന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത അദ്ധ്യാപിക

കാർലൈന്റെ മക്കളായ മാത്യുവിന്റെയും ഡോമിന്റെയും സുഹൃത്തായിരുന്നു ഗ്രിഗറി ഹൂസ്‌ളിൻ.മക്കളുടെ സുഹൃത്ത് എന്ന നിലയിൽ ഗ്രിഗറിയെ 14 വയസ് മുതൽ കാർലൈന് പരിചയമുണ്ടായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തന്റെ ജീവിതത്തിൽ തിരിച്ചടിയേറ്റിട്ടും ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾക്ക് പ്രതീക്ഷ നല്കാൻ ജീവിക്കുകയാണ് കാർലൈൻ തോംസൺ. മകന്റെ അടുത്ത സുഹൃത്തായിരുന്ന  ഒരു യുവാവ് പതിനഞ്ചു വർഷം മുമ്പ് തന്നെ ബലാൽസംഗം ചെയ്തത് 58 കാരിയായ ഈ മുൻ അദ്ധ്യാപികയ്ക്ക് വൻ ആഘാതം സൃഷ്ടിച്ചു. എന്നാൽ അവർ തന്റെ ദുരന്തത്തിന്റെ വിവരങ്ങൾ ഒളിച്ചു വെക്കുന്നില്ല.

  "അവൻ എന്റെ ജീവിതം ഏതാണ്ട് പൂർണമായി നശിപ്പിച്ചു. പക്ഷെ ഈ ഇരുണ്ട ഇടനാഴിക്ക് അപ്പുറം വെളിച്ചമുണ്ടെന്ന് എന്നേപ്പോലെ അനുഭവമുള്ള മറ്റു സ്ത്രീകളെ ബോധ്യപ്പെടുത്താനാണ് എന്റെ ശ്രമം"- അവർ പറഞ്ഞു. ലൈംഗിക പീഡനക്കേസുകളിൽ ഇരയെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന തനിക്ക് ലഭിക്കുന്ന അവകാശം റദ്ദാക്കിക്കൊണ്ടാണ് കാർലൈൻ തോംസൺ രംഗത്തെത്തിയത്.

  കാർലൈന്റെ മക്കളായ മാത്യുവിന്റെയും ഡോമിന്റെയും സുഹൃത്തായിരുന്നു ഗ്രിഗറി ഹൂസ്‌ളിൻ. മക്കളുടെ സുഹൃത്ത് എന്ന നിലയിൽ ഗ്രിഗറിയെ 14 വയസ് മുതൽ കാർലൈന് പരിചയമുണ്ടായിരുന്നു. മക്കളെക്കാൾ ഒന്നോ രണ്ടോ വയസ് മൂത്തതായിരുന്നു അവൻ. അങ്ങനെ 1996ലാണ് അവർ തമ്മിൽ പരിചയപ്പെട്ടത്. മക്കളുടെ കൂടെ ഗ്രിഗറി സ്കൂളിൽ നിന്നും കാർലൈന്റെ വീട്ടിൽ എത്തുമായിരിരുന്നു. "അവൻ വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. ഒരു സാധാരണ കൗമാരക്കാരൻ. ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴൊക്കെ അവൻ എന്റെ മക്കളുടെ മുറിയിൽ പാട്ടു കേൾക്കുകയോ എന്തെങ്കിലും കളിക്കുകയോ ചെയ്യുമായിരുന്നു" അവർ ഓർമിച്ചു.

  2002 ൽ മക്കൾ ഫിനിഷിങ് സ്കൂൾ കഴിഞ്ഞു.എങ്കിലും ഗ്രിഗറി കാർലൈനുമായി സൗഹൃദം തുടർന്നു. രണ്ടു തവണ അവരുടെ വീട്ടിലെത്തി കാണുമായിരുന്നു.

  2005ലാണ് 38കാരിയായ അവർക്ക് ഈ ദുരനുഭവമുണ്ടായത്. വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു അന്ന് 23 കാരനായ ഗ്രിഗറി ഹൂസ്‌ളിൻ. അവനു ചായ കൊടുത്ത ശേഷം ജോലിയേ ക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവർ ഇരുവരും സംസാരിച്ചു.

  "സമയം വൈകിയതിനാൽ എനിക്ക് ഉറങ്ങാൻ സമയമായി എന്ന് ഞാൻ ഗ്രിഗറിയോട് പറഞ്ഞു. പിന്നീട് അവൻ പോകാനായി മുൻ വാതിൽ തുറന്നു. പക്ഷെ ഞാൻ എങ്ങോട്ടും പോകുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. മാത്യു അടുത്തു തന്നെയായിരുന്നു താമസം. കാർലൈൻ ഉടൻ തന്നെ അവനെ ഫോണിൽ വിളിച്ചു. എന്നാൽ മറുപടിയൊന്നും ഉണ്ടായില്ല. ഗ്രിഗറി പുറത്തു പോകാൻവേണ്ടി കാർലൈൻ ഏതാണ്ട് 20 മിനിറ്റ് സമയം കാത്തിരുന്നു. എന്നാൽ അയാൾ അതിന് വിസമ്മതിച്ചു. പിന്നെ അവരുടെ കൈ പിടിച്ചു ഞെരിച്ചു ഒരു സോഫയിലേക്ക് വീഴ്ത്തി.

  "ഫോൺ എന്റെ കയ്യിൽ ഉണ്ടായിരുന്നു. അടിയന്തിര നമ്പറായ 999 ഡയൽ ചെയ്യുകയും ചെയ്തു. എന്നാൽ കാൾ ബട്ടൺ കണ്ടു പിടിക്കുന്നതിന് മുമ്പേ ഫോൺ കയ്യിൽ നിന്നും വീണു. അപ്പോഴേക്കും ഗ്രിഗറി എന്റെ പാന്റ്സും അടിവസ്ത്രവും വലിച്ചു കീറിക്കഴിഞ്ഞിരുന്നു. "രക്ഷിക്കണേ, എന്നെ ബലാത്സംഗം ചെയ്യുന്നു എന്ന് ഞാൻ അലറി വിളിച്ചു. പക്ഷെ ആരും വന്നില്ല. ഗ്രിഗറി അവന്റെ കൈ കൊണ്ട് എന്റ്റെ വായ് പൊത്തി. എന്നെ ബലാൽസംഗം ചെയ്തു.

  പിന്നെ അവർ ഫോൺ എടുത്ത് ബാത്‌റൂമിൽ പോയി പോലീസിനെ വിളിച്ചു.' കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് എത്തി.എന്റെ മക്കൾ ആകെ തകർന്നു പോയി. അവൻ ഇങ്ങനെ ചെയ്യുമെന്ന് അവർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.

  ഗ്രിഗറിയെ അഞ്ചരവർഷത്തെ തടവിന് തടവിന് വിധിച്ചു.

  2014 ൽ കാർലൈൻ സ്കോട്ലണ്ടിലേക്ക് മാറി. " ഒടുവിൽ എനിക്ക് സംഭവിച്ചതുമായി ഞാൻ പൊരുത്തപ്പെട്ടു.'

  എനിക്ക് സംഭവിച്ചത് ഞാൻ തുറന്നു പറയുന്നു. എന്നെപോലെയുള്ളവരുടെ ജീവിതം മാറാൻ എന്നെക്കൊണ്ടാവും പോലെ എല്ലാം ഞാൻ ചെയ്യുന്നു." അവർ പറയുന്നു.
  First published: