'വാട്ടർ സല്യൂട്ട് ഒഴിവാക്കി 3.36 ലക്ഷം ലിറ്റർ വെള്ളം ലാഭിക്കുന്നു'; ലോക ജലദിനത്തില്‍ കയ്യടി നേടി ആകാശ എയർ
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ വിമാനങ്ങളുടെ ഉദ്ഘാടന വേളകളിലും മറ്റുമായി നടത്തുന്ന ആചാരപരമായ വാട്ടർ സല്യൂട്ട് ഉപേക്ഷിച്ച് കൊണ്ടാണ് ആകാശ എയർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും കാലത്ത് ജല സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും എത്രത്തോളമാണെന്ന് ഓരോരുത്തർക്കും അറിയാം. ഇപ്പോഴിതാ ലോക ജലദിനത്തിൽ, ജലം സംരക്ഷിക്കുന്നതിൽ തങ്ങൾ കൈവരിച്ച നിർണായക നേട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആകാശ എയർ. തങ്ങളുടെ എയർലൈൻ 3.36 ലക്ഷം ലിറ്റർ വെള്ളം ലാഭിച്ചു എന്നാണ് ആകാശ എയർ എക്‌സിലൂടെ പങ്കുവെച്ചത്. എങ്ങനെയാണ് ഇത്രത്തോളം ജലം എയർലൈൻ സംരക്ഷിച്ചതെന്നും പോസ്റ്റിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിമാനങ്ങളുടെ ഉദ്ഘാടന വേളകളിലും മറ്റുമായി നടത്തുന്ന ആചാരപരമായ വാട്ടർ സല്യൂട്ട് ഉപേക്ഷിച്ച് കൊണ്ടാണ് ആകാശ എയർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. " വാട്ടർ സല്യൂട്ട് ഒഴിവാക്കുന്നതിലൂടെ ഞങ്ങൾ 3,36,000 ലിറ്റർ വെള്ളം ലാഭിക്കുന്നു. ഓരോ തുള്ളിയും സുസ്ഥിരമായ ഭാവിക്കായി കരുതുന്നു. ആകാശ എയർ ലോക ജലദിനം ആഘോഷിക്കുന്നു!" എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ ആകാശ എയറിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.
336,000 litres of water! Yes, that's how much we've conserved till date, by opting out of ceremonial water cannon salutes during fleet and new destination inaugurations. ????
This #WorldWaterDay, we renew our dedication to conserving this invaluable resource. ????????
#AkasaAir… pic.twitter.com/rFQbnA6pZE
— Akasa Air (@AkasaAir) March 22, 2024
advertisement
അതേസമയം രാജ്യത്തെ പ്രധാന ജലസംഭരണികള്‍ മാർച്ചില്‍ തന്നെ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലെത്തിയെന്നാണ് സർക്കാർ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവരുന്നത്. രാജ്യത്തെ കുടിവെള്ളം, ജലസേചനം, ജലവൈദ്യുതിയുടെ പ്രാഥമിക സ്രോതസ്സായി പ്രവർത്തിക്കല്‍ എന്നിവയില്‍ നിർണായകമായ 150 ജലസംഭരണികളില്‍ ഇനി 40 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിൽ പറയുന്നു.
ശുദ്ധജല സ്രോതസ്സുകളുടെ നിർണായക പ്രാധാന്യത്തെക്കുറിചച്ച് ഓർമ്മപ്പെടുത്തികൊണ്ട് എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആചരിക്കുന്നത്. 'സമാധാനത്തിനായി ജലം'എന്ന പ്രമേയത്തിന് കീഴില്‍ ആണ് ഈ വർഷത്തെ ലോക ജലദിനം ആചരിച്ചത്. ശുദ്ധജലത്തിൻ്റെ ദൗർലഭ്യം വ്യക്തികൾക്കും രാഷ്ട്രത്തിനും സമൂഹത്തിനുമിടയിൽ സംഘർഷങ്ങൾക്ക് ഇടയാക്കും എന്ന യാഥാർത്ഥ്യത്തിനാണ് ഇത് ഊന്നൽ നൽകുന്നത്. കൂടാതെ 153 രാജ്യങ്ങളിൽ 24 രാജ്യങ്ങൾ മാത്രമാണ് വെള്ളം പങ്കുവെക്കുന്ന കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നത് എന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 23, 2024 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'വാട്ടർ സല്യൂട്ട് ഒഴിവാക്കി 3.36 ലക്ഷം ലിറ്റർ വെള്ളം ലാഭിക്കുന്നു'; ലോക ജലദിനത്തില്‍ കയ്യടി നേടി ആകാശ എയർ