ഫാ. എ അടപ്പൂർ അന്തരിച്ചു; ദാർശനികനും എഴുത്തുകാരനുമായ വൈദികൻ
- Published by:Rajesh V
- news18-malayalam
Last Updated:
അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്
കോഴിക്കോട്: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പുരോഹിതൻ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.
അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്, കൊടൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട് പരിശീലനം പൂർത്തിയാക്കി. 1959 ൽ വൈദികപട്ടം സ്വീകരിച്ചു.
മംഗലാപുരം സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിഎയും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എംഎ ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.
ആന്തരികവൈരുദ്ധ്യം കമ്മ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട് ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2022 5:30 PM IST