നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Chief Meme Officer | 'ചീഫ് മീം ഓഫീസറെ' നിയമിക്കാനൊരുങ്ങി കമ്പനി; ഇന്റർനെറ്റിൽ അപേക്ഷകരുടെ തിരക്ക്

  Chief Meme Officer | 'ചീഫ് മീം ഓഫീസറെ' നിയമിക്കാനൊരുങ്ങി കമ്പനി; ഇന്റർനെറ്റിൽ അപേക്ഷകരുടെ തിരക്ക്

  ഇതുവരെ ഏകദേശം 130 എൻട്രികളാണ് ലഭിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വ്യത്യസ്തമായ 30 ലധികം തസ്തികകളിലേക്ക് ഒരു വെബ്3 റഫറൽ പ്രോഗ്രാം (Web3 Referral Programme) ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്ക് (Hike). ചീഫ് മീം ഓഫീസർ (Chief Meme Officer) ആകാനുള്ള ആകർഷകമായ അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

   ഹൈക്ക് പറയുന്നതനുസരിച്ച്, #HikeMemeLord എന്ന പേരിൽ ഒരു മത്സരം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രസ്തുത പോസ്റ്റിനായി ഇതുവരെ ഏകദേശം 130 എൻട്രികളാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗെയിമുകളിൽ കളിക്കാർക്ക് പങ്കെടുക്കാനും തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് മത്സരിച്ച് വിജയിക്കാനും കഴിയുന്ന റഷ് ഗെയിമിങ് യൂണിവേഴ്‌സ് (RGU) എന്ന മൊബൈൽ ഗെയ്മിങ് പ്ലാറ്റ്‌ഫോംനിർമ്മിക്കാനുള്ള ഹൈക്കിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുസൃതമായാണ് പുതിയ നിയമന സംരംഭം പ്രഖ്യാപിച്ചതെന്ന് ഹൈക്ക് പ്രസ്താവനയിൽ പറഞ്ഞു.

   “ബ്ലോക്ക്‌ചെയിനിലൂടെ, ലോകം ഗെയിമിംഗിന്റെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. കളിക്കാർ ഒരു പുതിയ തരം ഗെയിം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറും. അവിടെ അവർ തങ്ങളുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന ശൃംഖലകളുടെ ഉടമകൾ കൂടിയാണ്”, കമ്പനി കൂട്ടിച്ചേർത്തു. വെബ്3യിലൂടെ ലോകത്തിന് പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകുന്നതിനുള്ള ഒരു ഉപാധിയായി മാറാൻ കഴിയുമെന്ന്കമ്പനി വിശ്വസിക്കുന്നു.   പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, റഷ് ബൈ ഹൈക്ക് ആപ്പ് വഴി (Rush by Hike App) gif, ഷോർട്ട് വീഡിയോ അല്ലെങ്കിൽ jpeg ഫോർമാറ്റിൽ ഒരു മീം സൃഷ്ടിക്കാം. അവർ ട്വിറ്റർ അക്കൗണ്ടിൽ അവരുടെ മീം ട്വീറ്റ് ചെയ്യുകയും @team_hike എന്ന് ടാഗ് ചെയ്യുകയും വേണം. കൂടാതെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അത്പോസ്റ്റ് ചെയ്യുകയും #HikeMemeLord ഉപയോഗിച്ച് @Hikeapp ടാഗ് ചെയ്യുകയും വേണം.

   ഉപയോക്താക്കൾക്ക് ഹൈക്കിന്റെ ഡിസ്‌കോർഡ് സെർവറിൽ ചേരാനും കമ്പനിയുടെ മീം ചാനലിൽ തങ്ങളുടെ മീമുകൾ പങ്കുവെയ്ക്കാനും കഴിയും. കൂടാതെ പരിശോധനയ്ക്കായി ഈ ഫോം വഴിയുംഎൻട്രി സമർപ്പിക്കാം.

   ഇന്ത്യൻ ടെലികോം രംഗത്തെ പ്രമുഖൻ സുനിൽ മിത്തലിന്റെ മകൻ കൂടിയായ ഹൈക്കിന്റെ സ്ഥാപകൻ കവിൻ ഭാരതി മിത്തൽ, റഷ് ഗെയിമിംഗ് യൂണിവേഴ്‌സ് എന്ന അവരുടെ പുതിയ ഗെയിമിംഗ് സംരംഭത്തിന് കീഴിൽ തന്റെ കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ റഫർ ചെയ്യുന്നവർക്ക് പകരമായി ഈതർ (ETH) ടോക്കണുകൾ വാഗ്ദാനം ചെയ്യുന്നു. മീം ഓഫീസറുടെ തസ്തികയ്ക്ക് പുറമേ, 'ക്രിപ്‌റ്റോ ഗെയിം ഇക്കണോമിസ്റ്റ്' പോലുള്ള തസ്തികകളും ഒഴിവുകളിൽഉൾപ്പെടുന്നുവെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

   Summary: Hike has opened a new post of Chief Meme Officer to which it has launched a contest. The contest has reportedly received 130 entries so far. Hiring is part of a Web3 Referral programme
   Published by:user_57
   First published:
   )}