അക്ഷയ തൃതീയ 2024: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യവും ഐശ്വര്യവും വന്നുചേരുമോ ?

Last Updated:

ഭാവിയിൽ ഉയർന്ന സാമ്പത്തിക സ്ഥിതി കൈവരിക്കാൻ ഈ ദിവസം ആളുകൾ സ്വർണം വാങ്ങാനായും തിരഞ്ഞെടുക്കുന്നു.

ഇന്ന് അക്ഷയ തൃതീയ. ഹിന്ദു വിശ്വാസം അനുസരിച്ച് അഖ തീജ് എന്ന് കൂടി അറിയപ്പെടുന്ന അക്ഷയ തൃതീയ ദിനം ഈ വർഷം മെയ് 10 നാണ്. പുരാണ ഗ്രന്ഥങ്ങൾ പ്രകാരം സത്യയുഗം അവസാനിക്കുകയും ത്രേതായുഗം ആരംഭിക്കുകയും ചെയ്തത് ഈ ദിവസത്തിലാണ്. ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ ഈ ദിവസത്തിനുണ്ട്. ഈ ദിവസം ഒരു ബിസിനസ്സ് ആരംഭിക്കുകയോ, വസ്തുവകകൾ, ആഭരണങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങുകയോ ചെയ്യുന്നത് കുടുംബത്തിലേക്ക് സമ്പത്തും വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭാവിയിൽ ഉയർന്ന സാമ്പത്തിക സ്ഥിതി കൈവരിക്കാൻ ഈ ദിവസം ആളുകൾ സ്വർണം വാങ്ങാനായും തിരഞ്ഞെടുക്കുന്നു.
ഈ ശുഭ ദിനത്തിൽ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അറിയാം.
1) അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ജീവിത വിജയം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു.
2) നിക്ഷേപങ്ങൾ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസം കൂടിയാണിത്.
3) ഈ ദിവസം ഒരു ബിസിനസ്സ് ആരംഭിക്കുന്നത് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.
advertisement
4) ഒരു കാർ വാങ്ങുന്നതോ കുട്ടികൾക്കായി സമ്പാദ്യ പദ്ധതികൾ ആരംഭിക്കുകയോ ചെയ്യുന്നത് ഭാവിയിൽ വിജയം നൽകുമെന്നാണ് വിശ്വാസം.
5) വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയം തുടങ്ങിയ ചടങ്ങുകൾ അക്ഷയതൃതീയ ദിവസം നടത്തുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
6) വീട് ശുചിയാക്കുകയും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യണം.
7) മദ്യം കഴിക്കുന്നതോ, നഖം മുറിക്കുന്നതോ, ചൂതാട്ടം, വാതുവെപ്പ് മുതലായവയിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക.
8) വായ്പ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.
9) ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഇന്ന്ഒഴിവാക്കുക.
advertisement
10) ഇന്ന് വൃതം മുറിയ്ക്കാൻ ശ്രമിക്കുന്നത് ദോഷ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Money/
അക്ഷയ തൃതീയ 2024: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യവും ഐശ്വര്യവും വന്നുചേരുമോ ?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement