ലോറിക്കും ബുള്ളറ്റിനും ഒരേ നമ്പർ; സ്വന്തം വാഹനത്തിന്‍റെ വ്യാജനെ സർക്കാർ ഉദ്യോഗസ്ഥൻ കണ്ടെത്തിയത് എഐ ക്യാമറ ആശങ്കയിൽ

Last Updated:

കോട്ടയം ട്രാഫിക് പൊലീസിന്‍റെ ക്യാമറയിൽ പതിഞ്ഞ ലോറിയും കോഴിക്കോട് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത തന്‍റെ റോയൽ എൻഫീൽഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് പരിവാഹൻ സൈറ്റിലുള്ളത്

AI camera
AI camera
കോഴിക്കോട്: എഐ ക്യാമറ ആശങ്കയിൽ വാഹനത്തിന്‍റെ വിശദാംശങ്ങൾ പരിശോധിക്കാൻ പരിവാഹൻ സൈറ്റിൽ കയറിയ സർക്കാർ ഉദ്യോഗസ്ഥൻ അമ്പരന്നു. സ്വന്തം ബുള്ളറ്റിന്‍റെ അതേ നമ്പരിൽ ലോറി രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. എടക്കാട് കുണ്ടുപറമ്പ് സ്വദേശിയും കാരപ്പറമ്പ് സർക്കാർ ഹോമിയോ കോളേജിലെ ക്ലർക്കുമായ നിഷാന്താണ് സ്വന്തം ബുള്ളറ്റിന്‍റെ അതേ നമ്പരിലുള്ള ലോറിയെ കണ്ടെത്തിയത്.
കോട്ടയം ട്രാഫിക് പൊലീസിന്‍റെ ക്യാമറയിൽ പതിഞ്ഞ ലോറിയും കോഴിക്കോട് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത തന്‍റെ റോയൽ എൻഫീൽഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്.
ബുള്ളറ്റിന്‍റെ നമ്പരിലുള്ള ലോറിക്ക് പൊലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയിൽ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവർക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാൾ പിഴ ചുമത്തുകയും ചെയ്തു.
ഇതേക്കുറിച്ച് അന്വേഷിക്കാൻ നിഷാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തുകയായിരുന്നു. കോഴിക്കോട് ആർടി ഓഫീസിൽ വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ലെന്ന് നിഷാന്ത് പറയുന്നു.
advertisement
എഐ ക്യാമറ വഴി പിഴ ചുമത്താൻ തുടങ്ങിയതോടെ തന്‍റെ വാഹനത്തിന്‍റെ വിശദാംശം മോട്ടോർവാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ കയറി തിരഞ്ഞത്. അപ്പോഴാണ് തന്‍റെ വാഹനത്തിന് 2022 ജൂലൈയിൽ പിഴ ചുമത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഇതിന്‍റെ വിശദാംശങ്ങൾ തിരഞ്ഞപ്പോഴാണ് ഒരേ നമ്പരിൽ ബുള്ളറ്റും ലോറിയുമുണ്ടെന്ന് മനസിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ലോറിക്കും ബുള്ളറ്റിനും ഒരേ നമ്പർ; സ്വന്തം വാഹനത്തിന്‍റെ വ്യാജനെ സർക്കാർ ഉദ്യോഗസ്ഥൻ കണ്ടെത്തിയത് എഐ ക്യാമറ ആശങ്കയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement