AI Camera| സംസ്ഥാനത്തെ റോഡിൽ 692 ക്യാമറ തയാർ; പിഴ രാവിലെ 8 മുതൽ

Last Updated:

ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും.

തിരുവനന്തപുരം: റോഡ് ഗതാഗതനിയമ ലംഘനത്തിന് പിഴ ഈടാക്കുന്ന എഐ ക്യാമറ സംവിധാനം ഇന്ന് രാവിലെ 8 മുതൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനത്താകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.
ആദ്യഘട്ടത്തിൽ പിഴ ഈടാക്കുന്ന നിയമലംഘനങ്ങൾ
  • ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം)
  • സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ : 500 രൂപ (ഡ്രൈവർക്ക് പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)
  • മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ
  • റെഡ് സിഗ്നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും
  • ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)
  • അമിതവേഗം: 1500 രൂപ
  • അപകടകരമായ പാർക്കിങ്: 250 രൂപ
advertisement
തൽക്കാലം മൂന്നാമനായി കുട്ടി യാത്ര ചെയ്താൽ പിഴ ഇല്ല
ഇരുചക്രവാഹനങ്ങളിൽ 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ആദ്യം എസ്എംഎസ്, പിന്നീട് നോട്ടിസ്
ഗതാഗതനിയമലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്ക് നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽനിന്ന് ഇളവുണ്ടാകും.
advertisement
 24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർ ടി ഓഫീസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Auto/
AI Camera| സംസ്ഥാനത്തെ റോഡിൽ 692 ക്യാമറ തയാർ; പിഴ രാവിലെ 8 മുതൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement