Air India resumes service | എയർ ഇന്ത്യ 18 രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു
- Published by:Jayashankar AV
- news18-malayalam
Last Updated:
എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഈ ഉടമ്പടി പ്രകാരം ചില പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് രണ്ട് ഭൂപ്രദേശങ്ങള്‍ക്കിടയിലേക്കുമുള്ള യാത്ര സാധ്യമാക്കുന്നു.
എയര്‍ ബബിള്‍ ഉടമ്പടിയുടെ ഭാഗമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം18 രാജ്യങ്ങളിലേക്ക് ഈ മാസം മുതല്‍ പ്രത്യേക വിമാന സേവനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍ സംവിധാനം വഴി മാത്രമേ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഇന്ത്യയിലുടനീളമുള്ള എയര്‍ ഇന്ത്യ ഓഫീസുകള്‍, ട്രാവല്‍ ഏജന്റുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടിക്കറ്റ് ലഭിക്കുന്നതണ്. നിങ്ങള്‍ യാത്ര പോകാനുള്ള പ്ലാന്‍ പൂര്‍ത്തിയാക്കിയെങ്കില്‍, ടിക്കറ്റ് അന്തിമമാക്കുന്നതിന് മുന്‍പ്, പോകാന്‍ സാധിക്കുന്ന നഗരങ്ങളുടെ പട്ടിക പരിശോധിച്ചു എന്ന് ഉറപ്പു വരുത്തുക. കോവിഡ്19 മഹാമാരിയുടെ ആഘാതം മൂലം സാധാരണ അന്താരാഷ്ട്ര വിമാനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നിര്‍ത്തി വെച്ചിരിക്കുന്നതിനാലാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.
എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഈ ഉടമ്പടി പ്രകാരം ചില പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് രണ്ട് ഭൂപ്രദേശങ്ങള്‍ക്കിടയിലേക്കുമുള്ള യാത്ര സാധ്യമാക്കുന്നു. ഇതുവരെയുള്ള അറിയിപ്പുകള്‍ പ്രകാരം, സെപ്റ്റംബര്‍ 30 വരയുള്ള ഷെഡ്യൂള്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത് എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, യുഎഇ, കെനിയ, ഭൂട്ടാന്‍, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 25ലധികം രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടി രൂപീകരിച്ചിട്ടുണ്ട്.
advertisement
യുഎസ്എ - നെവാര്‍ക്ക്, ചിക്കാഗോ, വാഷിങ്ങ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ. യുഎഇ - അബുദാബി, ദുബായ്. ഇംഗ്ലണ്ട് - ലണ്ടനും ബിര്‍മിങ്ങ്ഹാമും. ബംഗ്ലാദേശ് - ധാക്ക. കാനഡ - ടൊറന്റോ, വാന്‍കൂവര്‍. ഫ്രാന്‍സ് - പാരീസ്. ജര്‍മ്മനി - ഫ്രാങ്ഫര്‍ട്ട്. ബഹ്റൈന്‍. അഫ്ഗാനിസ്ഥാന്‍ - കാബൂള്‍. നേപ്പാള്‍ - കാഠ്മണ്ഠു. ഒമാന്‍ - മസ്‌കറ്റ്. മാലിദ്വീപ് - മാലി. റഷ്യ - മോസ്‌കോ. ശ്രീലങ്ക - കൊളംമ്പോ. ജപ്പാന്‍ - നറിറ്റ, കെനിയ - നയറോബി. കുവൈറ്റ് തുടങ്ങിയ നഗരങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് യാത്ര പോകുന്നതിന് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
advertisement
കോവിഡ്19 മഹാമാരിയുടെ ആഘാതം മൂലം ഇന്ത്യന്‍ എയര്‍ലൈനുകളും വിമാനത്താവളങ്ങളും കനത്ത സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 22,400 കോടി രൂപയുടെ നഷ്ടമാണ് ഈ വകയില്‍ ഉണ്ടായിരിക്കുന്നത്.
കോവിഡ്19 മഹാമാരിയുടെ ആഘാതത്തിന്റെ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ച് 23 മുതല്‍ വിമാനങ്ങള്‍ നിര്‍ത്തിവച്ചതിന് ശേഷമാണ് എയര്‍ലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ വരുമാനത്തില്‍ ഇടിവുണ്ടായതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (എഎഐ) ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വരുമാനം 2,976.17 രൂപയായിരുന്നെങ്കില്‍ 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ അത് 889 കോടി രൂപയായിലേക്ക് ചുരുങ്ങി എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 08, 2021 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Air India resumes service | എയർ ഇന്ത്യ 18 രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു