നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഏഷ്യയിലെ ആദ്യ 'പറക്കും കാർ'; ഹെലിടെക് എക്സ്പോയിൽ താരമായി 'വിനാറ്റ'

  ഏഷ്യയിലെ ആദ്യ 'പറക്കും കാർ'; ഹെലിടെക് എക്സ്പോയിൽ താരമായി 'വിനാറ്റ'

  ഏഷ്യയിലെ ആദ്യത്തെ പറക്കുന്ന കാർ ആണ് വിനാറ്റ നിർമ്മിച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   പറക്കുന്ന കാർ കണ്ടിട്ടുണ്ടോ? കഥകളിലും ആനിമേഷൻ സിനിമകളിലും മാത്രം കേട്ട് പരിചയമുള്ള ഒന്നാണ് പറക്കുന്ന കാർ. അന്താരാഷ്ട്ര തലത്തിൽ നിരവധി നിർമ്മാതാക്കൾ 'പറക്കും കാറുകൾ' നിർമ്മിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയിൽ ഇന്ത്യയും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് യഥാർത്ഥത്തിൽ പറക്കുന്ന കാർ നിർമ്മിച്ചിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായുള്ള 'വിനാറ്റ' എയറോമൊബിലിറ്റി. ഏഷ്യയിലെ ആദ്യത്തെ പറക്കുന്ന കാർ ആണ് വിനാറ്റ നിർമ്മിച്ചിരിക്കുന്നത്.

   ലണ്ടനിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹെലിടെക് എക്സ്പോ എക്സലിൽ ആണ് ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് വിനാറ്റ അവതരിപ്പിച്ചത്. മുൻപ് പുതിയ പറക്കും കാറി​ന്‍റെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു.

   പ്രോട്ടോടൈപ്പിൽ ഒരേ സമയം രണ്ട് പേർക്ക് ഇരിക്കാം. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തോടെ ഒരു വലിയ ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഉണ്ട്. ഇത് നാവിഗേഷനായി ഉപയോഗിക്കാനാകും. രണ്ട് സീറ്റർ ഫ്ലൈയിങ്​ കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്. കൂടാതെ 1300 കിലോഗ്രാം ടേക്ക് ഓഫ് ഭാരം കൈകാര്യം ചെയ്യാനും ഈ ഫ്ലൈയിങ്​ കാറിന് കഴിയും. പാരച്യൂട്ടും നിരവധി എയർബാഗുകൾ പിടിപ്പിച്ച കോക്​പിറ്റും വാഹനത്തിന്​ ലഭിക്കും.ഡിജിറ്റൽ പ്രോട്ടോടൈപ്പിന്റെ ക്യാബിൻ, സീറ്റിങ് ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു വീഡിയോ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

   ഏഷ്യയിലെ തന്നെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറാണ്​ വിനാറ്റയെന്നാണ്​ കമ്പനി അധികൃതർ അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ പാനലുകളാണ്​ ഈ ഫ്ലൈയിങ്​ കാറിലുള്ളത്​. ആകർഷകമായ ബാഹ്യരൂപവും​ ആഡംബരപൂർണമായ ഇൻറീരിയറും ഈ കാറിനുണ്ട്​. കൂടാതെ ഫ്ലൈയിങ്​ കാറിൽ ഒന്നിലധികം പ്രൊപ്പല്ലറുകളും മോട്ടോറുകളും ഉണ്ട്​. ഒന്നോ അതിലധികമോ മോട്ടോറുകളോ പ്രൊപ്പല്ലറുകളോ പരാജയപ്പെടുകയാണെങ്കിൽ, മറ്റുള്ളവ ഉപയോഗിച്ച്​ സുരക്ഷിതമായി ഫ്ലൈയിങ്​ കാർ താഴെ ഇറക്കാനാകും.

   എടുത്തുപറയേണ്ട ഒരു കാര്യം, ഏഷ്യയിലെ ആദ്യത്തെ പറക്കുന്ന കാർ ഇന്ത്യയിൽ നിർമ്മിക്കപ്പെടും എന്നുള്ളതാണ്. ഒരു ഇലക്ട്രിക് പവർട്രെയിനിനൊപ്പം ജൈവ ഇന്ധനംകൂടി ഉപയോഗിക്കും. 300 ഡിഗ്രി കാഴ്ച നൽകുന്ന പനോരമിക് വിൻഡോയാണ് ഫ്ലൈയിങ്​ കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 100 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാൻ ഹൈബ്രിഡ് ഫ്ലൈയിങ്​ കാറിന് സാധിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയാണ് ഉള്ളത്. തറനിരപ്പിൽ നിന്ന് പരമാവധി 3,000 അടി ഉയരത്തിൽ വരെ ഫ്ലൈയിങ്​ കാറിന് പറക്കാൻ സാധിക്കും.

   ഹൈബ്രിഡ് ഫ്ലൈയിങ്​ കാർ എന്ന ആശയത്തിന്റെ പേരിൽ ചെന്നൈ ആസ്​ഥാനമായുള്ള 'വിനാറ്റ' എയറോമൊബിലിറ്റിയെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചു. 2023 ആകുമ്പോഴേക്കും കാർ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അടിയന്തിര മെഡിക്കൽ സേവനങ്ങളോടൊപ്പം ആളുകളെയും ചരക്കുകളെയും കൊണ്ടുപോകാൻ ഫ്ലൈയിങ്​ കാർ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Jayesh Krishnan
   First published:
   )}