ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ സോളാർ മരങ്ങൾ; പുതിയ കണ്ടുപിടിത്തവുമായി ബ്രിട്ടീഷ് സ്റ്റാർട്ടപ്പ്

Last Updated:

യുകെയിലെ കാർ പാർക്കിങ്ങ് സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഉടൻ ഇവ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ സാധിക്കുന്ന സോളാർ മരങ്ങൾ കണ്ടുപിടിച്ച് ബ്രിട്ടീഷ് സ്റ്റാർട്ടപ്പ്. യുകെയിലെ കാർ പാർക്കിങ്ങ് സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഉടൻ ഇവ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നാനോ ഫോട്ടോവോൾട്ടെയ്ക് ഇലകൾ വഴിയാണ് (nano photovoltaic leaves) ഈ സോളാർ മരത്തിൽ സൗരോർജം ശേഖരിക്കുന്നത്. ഇത് മരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയിൽ സൂക്ഷിക്കുന്നു. ഈ സൗരോർജം വഴി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ സോളാർ ബൊട്ടാണിക് ട്രീസ് ആണ് ഈ സോളാർ മരം രൂപകൽപ്പന ചെയ്തത്. കമ്പനി അടുത്തിടെയാണ് ഇതിന്റെ ഹാഫ്-സ്കെയിൽ പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയത്. ഈ വർഷം അവസാനം വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പ് ഒരു പൂർണ വലുപ്പത്തിലുള്ള പ്രോട്ടോടൈപ്പ് നിർമിക്കാനും അത് പരീക്ഷിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
advertisement
Also Read- മാരുതി സുസുകി ജിംനിക്ക് 30000 ബുക്കിങ്; മാനുവൽ-ഓട്ടോമാറ്റിക് മോഡലുകൾക്ക് ഡിമാൻഡ് ഒരുപോലെ
യുകെയിലെ, ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ അതിവേഗം വളരുകയാണ്. 2023 ഏപ്രിൽ അവസാനത്തോടെ 40,000-ലധികം പബ്ലിക് ചാർജിംഗ് പോയിന്റുകളാണ് രാജ്യത്ത് സ്ഥാപിച്ചത്. ഇക്കാര്യത്തിൽ മുൻ വർഷത്തേക്കാൾ 37 ശതമാനം വർധനയാണ് ഉണ്ടായത്. എന്നാൽ ഇത് രാജ്യത്ത് നിലവിലെ ആവശ്യം നിറവേറ്റാൻ പര്യാപതമല്ല. യുകെയിലെ ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ കണക്കനുസരിച്ച് 2032 ഓടെ 325,000 ചാർജിംഗ് പോയിന്റുകളെങ്കിലും രാജ്യത്ത് വേണ്ടിവരും.
advertisement
”യുകെയിലെ ഇവി ചാർജിങ്ങ് ഇൻഫ്രാസ്ട്രക്ചർ ഇനിയും വളരാനുണ്ട്. അതിനാൽ ഞങ്ങൾ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നോക്കുകയാണ്”, സോളാർ ബൊട്ടാണിക് ട്രീസിന്റെ സിഇഒ ക്രിസ് ഷെല്ലി പറഞ്ഞു. ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വിതരണക്കാരായ റോ ചാർജിംഗ് ഗ്രൂപ്പിൽ നിന്ന് കമ്പനിക്ക് ഇതിനകം തന്നെ 200 സോളാർ മരങ്ങളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ഇതു തങ്ങളുടെ ആദ്യത്തെ ഓർഡർ ആണെന്നും യുകെയിലും യൂറോപ്പിലുടനീളവും ഈ സോളാർ മരങ്ങൾ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‌‌
advertisement
Also Read- നെക്സോൺ ഇവി കാർ തിരിച്ചെടുക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ട് വാഹന ഉടമ
തങ്ങളുടെ സോളാർ ബൊട്ടാണിക് ട്രീകൾക്ക് 18,000 പൗണ്ടിനും 25,000 പൗണ്ടിനും ഇടയിൽ വിലയുണ്ടാകും എന്നും കമ്പനി പറയുന്നു. ഇത് ഒരു സാധാരണ സോളാർ പാനലിനേക്കാൾ വളരെ കൂടുതലാണ്. 10,000 പൗണ്ടിനും 15,000 പൗണ്ടിനും ഇടയിൽ വില വരുന്ന ചെറുതും താങ്ങാനാവുന്നതുമായ ഒരു മോഡൽ രൂപകൽപന ചെയ്യാനും തങ്ങൾ ശ്രമിക്കുന്നതായി ക്രിസ് ഷെല്ലി പറഞ്ഞു. യൂണിവേഴ്‌സിറ്റി ക്യാമ്പസുകൾ, ഷോപ്പിംഗ് മാളുകൾ, ടൗൺ സെന്ററുകൾ, മറ്റ് പൊതു സ്ഥല​ങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ സോളാർ മരങ്ങൾ സ്ഥാപിക്കാം. സ്മാർട്ട്‌ഫോണും ലാപ്‌ടോപ്പും ചാർജു ചെയ്യുന്നതു മുതൽ എൽഇഡി ലൈറ്റിംഗ് , ഇലക്ട്രോണിക് പരസ്യം ചെയ്യൽ തുടങ്ങി പല കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനുള്ള സോളാർ മരം നിർമിക്കുന്നതിനെക്കുറിച്ചും കമ്പനി പഠനങ്ങൾ നടത്തിവരികയാണെന്ന് ഷെല്ലി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ സോളാർ മരങ്ങൾ; പുതിയ കണ്ടുപിടിത്തവുമായി ബ്രിട്ടീഷ് സ്റ്റാർട്ടപ്പ്
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement