ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന 'കവച്' സംവിധാനം വന്ദേഭാരതിൽ ഉപയോഗപ്പെടുത്താനാകുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമാണ് കവച് (Kavach)
ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനും കൂട്ടിയിടി ഒഴിവാക്കാനും ഇന്ത്യൻ റെയിൽവേ ആവിഷ്കരിച്ച ഡിജിറ്റൽ ഓട്ടോമാറ്റിക്ക് സംവിധാനമാണ് കവച് (Kavach). ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമാണിത്. ഈ സംവിധാനം വന്ദേ ഭാരത് പോലുള്ള ഹൈ സ്പീഡ് ട്രെയിനുകളിൽ ഉപയോഗപ്പെടുത്താനാകുമോ?
ഈ ആന്റി കൊളീഷൻ പ്രൊട്ടക്ഷൻ സിസ്റ്റം ഉപയോഗപ്പെടുത്തി, പാളം തെറ്റുകയോ മറ്റൊരു ട്രെയിനിൽ ഇടിക്കുകയോ ചെയ്യുമെന്ന ആശങ്കയില്ലാതെ ഹൈസ്പീഡ് ട്രെയിനുകൾ പൂർണ വേഗതയിൽ ഓടിക്കാനാകും. എങ്കിലും ഈ സാങ്കേതിക വിദ്യ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ വിശ്വസനീയമായ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (Research Design and Standards Organisation – RDSO), ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
advertisement
അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാൻ സാധ്യത തീർത്തും കുറവാണ്. ഈ ഡിജിറ്റൽ സാങ്കേതികവിദ്യ രാജ്യത്തെ പുതിയ തരം ട്രെയിനുകളും പഴയ ട്രെയിനുകളിലും അവയുടെ നിർമാണ വേളയിൽ തന്നെ സംയോജിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഈ സിസ്റ്റത്തിന്റെ സവിശേഷത. സിഗ്‌നൽ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിൻ അപകടങ്ങളിൽ മിക്കപ്പോഴും വില്ലനാകുന്നത്.
advertisement
കവചിനെക്കുറിച്ച് കൂടുതൽ അറിയാം
ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമാണ് കവച്. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാൻ സാധ്യത തീർത്തും കുറവാണ്.
2012 ല്‍ ഇന്ത്യന്‍ റെയില്‍വെ വികസിപ്പിച്ച സംവിധാനമാണിത്. ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതിക നാമം. 2016ലാണ് ഇതിന്‍റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. നേരിട്ട് ഒരേ ട്രാക്കില്‍ കൂട്ടിയിടിച്ചുള്ള ട്രെയിന്‍ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചിന് രൂപം നല്‍കിയത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഒരു ശ്രേണിയാണ് കവച്. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനവും കവചിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 30, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന 'കവച്' സംവിധാനം വന്ദേഭാരതിൽ ഉപയോഗപ്പെടുത്താനാകുമോ?