ഇഷ്ട നമ്പറിന് 8.80 ലക്ഷം; KL 05 AY 7777 എന്ന നമ്പർ പിടിച്ചത് ലേലത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയാണിത്.
കോട്ടയം: ആഗ്രഹിച്ച് വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം രൂപ. അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ നേടിയത്. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള KL 05 AY 7777 എന്ന നമ്പരിനാണ് അദ്ദേഹം ലക്ഷങ്ങൾ മുടക്കിയത്.
തന്‍റെ മുന്‍ വാഹനങ്ങളായ ജാഗ്വാറിനും കിയയുടെ സെല്‍ടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പര്‍ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ഉടമ ആഗ്രഹിച്ചത്. കിയ മോട്ടേഴ്സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് കാർ നേടാനാണ് ഇപ്പോൾ ഇദ്ദേഹം ഇഷ്ട നമ്പർ നേടാൻ ലക്ഷങ്ങൾ സർക്കാരിന് കൊടുത്തത്. തെള്ളകത്തെ ഷോറൂമില്‍ നിന്നാണ് കിയയുടെ ഏറ്റവും പുതിയ മോഡൽ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ബുക്ക് ചെയ്തത്. ഓണ്‍ലൈനായി കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനു വേണ്ടി അദ്ദേഹം ബുക്ക് ചെയ്തു. എന്നാല്‍ ചിങ്ങവനം സ്വദേശി ആകാശ് പി. എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആർ.ടി ഓഫീസിനെ സമീപിച്ചതോടെയാണ് ലേലത്തിലേക്ക് കടന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന വാശിയേറിയ ലേലം നടക്കുകയായിരുന്നു.
advertisement
സർക്കാർ 50,000 രൂപയാണ് നമ്പറിന്റെ തുക നിശ്ചയിച്ചത്. തുക ഓൺലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമാണ് ലേലം ആരംഭിച്ചത്. ലേലത്തിൽ 7,83,000 രൂപ വരെ ആകാശ് വിളിച്ചു. 8,30,000 രൂപയ്ക്ക് വിളിച്ച് ടോണി വർക്കിച്ചൻ ലേലം ഉറപ്പിച്ചു. ബുക്കിംഗിനായി അടച്ച തുക കൂടിയായപ്പോൾ നമ്പരിന്റെ മൂല്യം 8,80,000 രൂപയായി.
advertisement
മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പ്രമുഖ സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ ഏഴര ലക്ഷം മുടക്കിയത് വാർത്തയായിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്‍ക്കിച്ചന്‍ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയാണിത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2022 9:33 PM IST