മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം; കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ

Last Updated:

ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.  രണ്ട് നിര്‍ദ്ദശങ്ങളാണ് നേരത്തെ ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്.
ഇത് എറണാകുളം മംഗലാപുരം റൂട്ടിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം; കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement