Ola EV സ്ത്രീകൾ മാത്രം; 10000 തൊഴിലാളികളുമായി ഒലാ ഇലക്ട്രിക് സ്കൂട്ടർ ഫാക്ടറി
- Published by:Karthika M
- news18-malayalam
Last Updated:
ഒലയുടെ ആരംഭിക്കാനിരിക്കുന്ന പുതിയ ഇലക്ട്രിക് വാഹന ഫാക്ടറി "പൂർണ്ണമായും" സ്ത്രീകളായിരിക്കും നിയന്ത്രിക്കുകയെന്ന് ഒല സിഇഒ ഭവിഷ് അഗർവാളിന്റെ ട്വീറ്റ്
ഒലയുടെ ആരംഭിക്കാനിരിക്കുന്ന പുതിയ ഇലക്ട്രിക് വാഹന ഫാക്ടറി "പൂർണ്ണമായും" സ്ത്രീകളായിരിക്കും നിയന്ത്രിക്കുകയെന്ന് ഒല സിഇഒ ഭവിഷ് അഗർവാളിന്റെ ട്വീറ്റ്. ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭർ സ്ത്രീകൾ ആവശ്യമാണ്! ഒലയുടെ ഫ്യൂച്ചർ ഫാക്ടറിയിൽ 10,000ലധികം സ്ത്രീകളുണ്ടാകുമെന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയായിരിക്കും ഇതെന്നും ഒല സിഇഒ ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു.
തൊഴിൽശക്തിയിൽ സ്ത്രീകളുടെ ശതമാനത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടെങ്കിലും ഉത്പാദന മേഖല ഏറ്റവും ഉയർന്ന ലിംഗ വ്യത്യാസമുള്ള മേഖലയായി തുടരുന്നു. ജീവനക്കാരിൽ 12 ശതമാനം മാത്രമാണ് സ്ത്രീകൾ. ജനസംഖ്യയുടെ 48 ശതമാനം സ്ത്രീകളുള്ളതിനാൽ, 660 ദശലക്ഷം സ്ത്രീകളാണ് ഇന്ത്യയിലുള്ളത്.
ഉൽപ്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യ സ്വയം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, സ്ത്രീകളെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്താനുള്ള ഒരു സുപ്രധാന ശ്രമത്തിന് രാജ്യത്തിന്റെ ജിഡിപിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. "സ്ത്രീകൾക്ക് സാമ്പത്തിക അവസരങ്ങൾ നൽകുന്നത് അവരുടെ ജീവിതത്തെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും മുഴുവൻ സമൂഹത്തെയും മെച്ചപ്പെടുത്തുന്നു. വാസ്തവത്തിൽ, തൊഴിൽ ശക്തിയിൽ സ്ത്രീകൾക്ക് തുല്യത നൽകുന്നതിലൂടെ ഇന്ത്യയുടെ ജിഡിപി 27% വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു ” ഓലയുടെ പ്രസ്താവന വ്യക്തമാക്കുന്നു.
advertisement
ലോകത്തിലെ ഏറ്റവും വലുതും സുസ്ഥിരവുമായ ഇരുചക്ര വാഹന ഫാക്ടറിയായിരിക്കും തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറി. വർഷത്തിൽ 10 മില്യൺ യൂണിറ്റ് ശേഷിയുള്ള ഒല എസ്, ഒല എസ് പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അടുത്തയിടെ ഒല തങ്ങളുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരുന്നു. വിപണിയില്‍ വളരെ ഗംഭീരമായ വരവേല്‍പ്പാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗികമായി വാഹനം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ വാഹനം ബുക്ക് ചെയ്യുന്നതിനായി ഒട്ടേറെ പേരാണ് മുന്നോട്ട് വന്നത്. ഒല സീരീസ് എസ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് ഈ സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. റൈഡ്-ഹെയ്‌ലിങ്ങ് (ക്യാബ്) ബ്രാന്‍ഡിന്റെ ആദ്യത്തെ ഉത്പന്നമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് ഈ വാഹനം ആദ്യമായി റോഡ് തൊട്ടത്. രണ്ട് തരത്തിലുള്ള ഒല സീരീസ് എസ് സ്‌കൂട്ടറുകളാണ് വിപണിയില്‍ എത്തുന്നത്— ഒല എസ്1, ഓലാ എസ്1 പ്രോ എന്നിവയാണവ.
advertisement
ഒല സീരീസിന്റെ അടിസ്ഥാന വേരിയന്റായ ഒല എസ്1ന്റെ എക്സ് ഷോറൂം വില 99,999 രൂപയാണ് വില. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 121 കിലോമീറ്റർ ഐഡിസി റേഞ്ചും കാഴ്ച വെയ്ക്കാൻ ഇതിന് സാധിക്കും. കൂടാതെ, ഈ ഇരുചക്ര വാഹനം 3.6 സെക്കണ്ടിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗതയും കാഴ്ച വെയ്ക്കുന്നു. ഇതിന്റെ പ്രോ വേരിയന്റിന്റെ എക്സ് ഷോറൂം വില 1,29,999 രൂപയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Ola EV സ്ത്രീകൾ മാത്രം; 10000 തൊഴിലാളികളുമായി ഒലാ ഇലക്ട്രിക് സ്കൂട്ടർ ഫാക്ടറി