സ്വന്തമായി ഇ-വാഹനങ്ങള്‍ വാങ്ങാന്‍ വൈദ്യുത ബോര്‍ഡ്. 188.23 കോടിരൂപ മുടക്കി മാസതവണവ്യവസ്ഥയില്‍ 1200 വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ തസ്തികയിലുള്ളവര്‍ക്കായി 200 വാഹനങ്ങളും സെക്ഷന്‍ ഓഫീസുകള്‍ക്കും ഫീല്‍ഡ് ഓഫീസുകള്‍ക്കുമായി ആയിരം വാഹനങ്ങളുമാണ് വാങ്ങുകയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ചുവര്‍ഷം മാസംതോറും 3.15 കോടി ഗഡുവായി അടയ്ക്കേണ്ടിവരിക. 13 മുതല്‍ 16 ലക്ഷം രൂപ വിലവരുന്ന വാഹനങ്ങളാണ് വാങ്ങുക. ആദ്യഘട്ടത്തില്‍ 200 വാഹനങ്ങള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ വിളിക്കും. 50 വാഹനങ്ങള്‍ ഉടന്‍ തുറക്കും.
അതേസമയം ഇത്ബോര്ഡിന് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാടക വാഹനങ്ങള്‍ക്കായി ചെലവിടുന്ന തുകയും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി ചെലവിടുന്ന തുകയും താരതമ്യപ്പെടുത്തുമ്പോള്‍ ലാഭകരമല്ലെന്ന ആശങ്കയും ഉണ്ട്.
വാടക ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇ-വാഹനങ്ങളിലേക്ക് മാറുമ്പോഴുള്ള ചെലവ് കണക്കിയിട്ടുണ്ടെന്നും മുഴുവന്‍ വാഹനങ്ങളും ഒറ്റയടിയ്ക്ക് വാങ്ങനല്ല ഉദ്ദേശിക്കുന്നതെന്നും ബോര്‍ഡ് ചെയര്മാന് ഡോ. ബി അശോക പറഞ്ഞു. വാടക വാഹനങ്ങള്‍ക്കായി മാസം നാലുകോടി രൂപയാണ് ചെലവാകുന്നത്.
ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തിലാകും ഇ-വാഹനങ്ങള്‍ വാങ്ങുകയെന്ന് ചെയര്മാന് വ്യക്തമാക്കി. വാടക വാഹനങ്ങള്‍ക്ക് വരുന്ന ചെലവ് ഡ്രൈവര്‍ക്ക് ഉള്പ്പെടെവരുന്നതാണ്. എന്നാല്‍ ബോര്‍ഡ് സ്വന്തമായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡ്രൈവര്‍മാരെ നിയമിക്കേണ്ടിവരും. ഇത് ശമ്പളച്ചെലവ് ബാധ്യതയാവും. ഇ-വാഹനങ്ങളിലേക്ക് കടക്കുമ്പോള്‍ പുതിയ ഡ്രൈവര്‍മാരെ നിയമിക്കാതെ മറ്റുജീവനക്കാര്തന്നെ വാഹനം ഓടിക്കുന്ന സമ്പ്രദായം കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ആലോചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.