ബെംഗളൂരു: ഇന്ധനവില കുതിച്ചുയരുകയും നഗരത്തിലെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് ആശങ്കയുളവാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ചെലവ് കുറഞ്ഞ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി റിവോസ് (REVOS).
ഒരു രൂപ നിരക്കിൽ ബോൾട്ട് (BOLT) ചാർജിംഗ് പോയിന്റുകൾ സജ്ജീകരിക്കാനാണ് റിവോസ് പദ്ധതിയിട്ടിരിക്കുന്നത്. ഈ ഓഫറിന് ഒക്ടോബർ 29 മുതൽ ഡിസംബർ 31വരെയാണ് സാധുത. 2022 ജനുവരി 1 മുതൽ ഒരു ചാർജിംഗ് യൂണിറ്റിന് 3,000 രൂപയാകും നിരക്ക്.
ഇന്ത്യയിലെ 500 നഗരങ്ങളിലും വളർന്നു വരുന്ന മറ്റ് വിപണികളിലുമായി ഒരു മില്യണിലധികം ബോൾട്ട് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് റിവോസ് പദ്ധതിയിടുന്നത്. “ബോൾട്ട് ചാർജിംഗ് പോയിന്റും ബോൾട്ട് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉൾപ്പെടുന്ന ഏറ്റവും വലിയ പിയർ-ടു-പിയർ ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നാണിത്. ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം വരുന്ന ഏത് പോർട്ടബിൾ ചാർജറുമായും പൊരുത്തപ്പെടുന്ന ഇവി ചാർജിംഗ് പോയിന്റ് കൂടിയാണ് ഇതിലുള്ളത്. വീട്ടിലും വാണിജ്യ സ്ഥാപനങ്ങളിലും നിലവിലുള്ള എസി പവർ സപ്ലൈയിൽ പ്രവർത്തിപ്പിക്കാം” REVOS ന്റെ സഹസ്ഥാപകൻ മോഹിത് യാദവ് പറഞ്ഞു.
“ഷോപ്പുകൾ, ഗാരേജുകൾ, പാർക്കിംഗ് സ്ഥലങ്ങൾ മുതലായവയിൽ യാത്രക്കാർക്കായി ബോൾട്ട് വാങ്ങാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതിന് അധിക അടിസ്ഥാന സൗകര്യങ്ങളൊന്നും ആവശ്യമില്ല, 30 മിനിറ്റിനുള്ളിൽ ഇൻസ്റ്റാൾ ചെയ്യാനാകും” യാദവ് പറഞ്ഞു. BOLT ആപ്പിൽ ബുക്കിംഗിനായി 'പബ്ലിക്', 'പ്രൈവറ്റ്' എന്നിങ്ങനെ രണ്ട് വിഭാഗത്തിൽ നിന്ന് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ തിരഞ്ഞെടുക്കാം. പ്രൈവറ്റ് എന്ന് അടയാളപ്പെടുത്തിയവ ഉടമകളുടെ സ്വകാര്യ ഉപയോഗത്തിന് മാത്രമുള്ളതാണ്, പബ്ലിക് എന്നത് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാം,” REVOS-ന്റെ സഹസ്ഥാപകൻ ജ്യോതിരഞ്ജൻ ഹരിചന്ദൻ പറഞ്ഞു.
Also Read-
Ola Electric| ടെസ്റ്റ് റൈഡുകൾക്ക് മുന്നോടിയായി ഹൈപ്പർചാർജർ സ്ഥാപിച്ച് ഒലാ ഇലക്ട്രിക്ക്ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നു.
2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹന യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,808 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഐ സി ഇ (ഇന്റേര്‍ണല്‍ കമ്പസ്ഷന്‍ എഞ്ചിന്‍) കാറുകളുടെ വില്‍പ്പനയുടെ വളര്‍ച്ച ഗണ്യമായി കുറയുകയും ചെയ്തു. മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും അവയുടെ വിതരണത്തിലും വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.