റോഡിലൂടെയും ആകാശത്തിലൂടെയും ചീറിപ്പായാം; പറക്കും കാറിന്റെ കുഞ്ഞൻ രൂപം വിജയകരം

Last Updated:

കഴിഞ്ഞ ദിവസം നിട്ര എയർപോർട്ടിൽ നിന്നും 35 മിനിറ്റ് പരീക്ഷണപ്പറക്കൽ നടത്തി. ക്ലെയിൻ വിഷൻസ് എന്ന കമ്പനി ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്നത് പറക്കും കാറിന്റെ പ്രാഥമിക രൂപം മാത്രമാണ്.

Flying Car made by AirCar
Flying Car made by AirCar
റോഡിലൂടേയും ആകാശത്തിലൂടെയും ഒരു പോലെ സഞ്ചരിക്കാവുന്ന ഒരു വാഹനം കിട്ടിയാൽ എങ്ങനെയിരിക്കും. റോഡിലെ ട്രാഫിക് ബ്ലോക്ക് മറികടന്ന് അത്യാവശ്യഘട്ടങ്ങളിൽ സഞ്ചാരം ആകാശത്തിലൂടെ ആക്കാം. റോഡിലെ ട്രാഫിക് മാറിക്കഴിഞ്ഞാൽ ചിറകുകൾ താഴ്ത്തി റോഡിലേക്കിറങ്ങി സഞ്ചാരം തുടരാം. ഇങ്ങനെ ഒരു പറക്കും കാർ വിപണിയിൽ എത്തുക വിദൂരമല്ല. അത്തരം ഒരു ശ്രമത്തിലാണ് സ്ലോവാക്യ.
രാജ്യത്ത് തയാറാക്കിയ പറക്കും കാറിന്റെ കുഞ്ഞൻ രൂപം അവസാനത്തെ ടെസ്റ്റ് സഞ്ചാരവും പൂർത്തിയാക്കി. കഴിഞ്ഞ ദിവസം നിട്ര എയർപോർട്ടിൽ നിന്നും 35 മിനിറ്റ് പരീക്ഷണപ്പറക്കൽ നടത്തി. ക്ലെയിൻ വിഷൻസ് എന്ന കമ്പനി ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്നത് പറക്കും കാറിന്റെ പ്രാഥമിക രൂപം മാത്രമാണ്. ആവശ്യാനുസരണം വിടർത്താവുന്ന ചിറക്, 160 എച്ച് പി ബിഎംഡബ്ല്യൂ എഞ്ചിൻ, പാരച്യൂട്ട് എന്നിവ അടങ്ങിയതാണ് ഈ പറക്കും കാർ. കഴിഞ്ഞ ദിവസം സ്ലോവാക്യൻ നഗരത്തിന് മുകളിലൂടെ ഈ പറക്കും കാർ നടത്തിയ പറക്കൽ നാഴികക്കല്ലായി.
advertisement
പുതിയ വാഹനം ഇതിനകം നിരവധി തവണ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വാഹനത്തിന് 45 ഡിഗ്രി വരെ തിരിയാനും വളയാനും സാധിക്കും. 8200 അടി ഉയരത്തിൽ വരെ പറക്കും കാർ പരീക്ഷണ പറക്കൽ നടത്തി. ആകാശത്തിലൂടെ മണിക്കൂറിൽ 190 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാൻ കഴിയും എന്ന് തെളിയിച്ചു. ആദ്യ ഘട്ടത്തിലെ പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് പറക്കും കാർ.
ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന റോഡിലും ആകാശത്തും ലൈസൻസ് ലഭിക്കുന്ന പറക്കും കാറിന്റെ യാഥാർഥ മോഡൽ ഏറെ വൈകാതെ പുറത്തിറക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കമ്പനി അധികൃതർ. എല്ലാ പിന്തുണയുമായി സ്ലോവാക്യൻ സർക്കാരും ഒപ്പമുണ്ട്.
advertisement
English Summar: Flying Car made by AirCar has completed an inter-city test flight for the first time. This was also the first time any flying car completed an inter-city flight. The car flew between two international airports in Nitra and Bratislava in Slovakia on June 28. The flying car took 35 minutes to cover the distance. AirCar in a press release has said that after landing, at a click of a button the aircraft transformed into a sportscar in less than three minutes. The flying car comes with a 160 hp BMW engine and it also has a fixed propeller and a ballistic parachute. According to AirCar, the flying car is capable of flying 1,000 km at an altitude of 8,200 ft. It can fly at a speed of 170 kmph.
advertisement
flying car‍ completes first inter city flight rv tv cmt
മലയാളം വാർത്തകൾ/ വാർത്ത/Auto/
റോഡിലൂടെയും ആകാശത്തിലൂടെയും ചീറിപ്പായാം; പറക്കും കാറിന്റെ കുഞ്ഞൻ രൂപം വിജയകരം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement