നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Helmet for Children Breaking: നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

  Helmet for Children Breaking: നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

  കുട്ടികളെയും വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ (40 kmp) അധികമാകാൻ പാടില്ലെന്നും കരട് വിജ്ഞാപനത്തിൽ (draft notification) പറയുന്നു.

  നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

  നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

  • Share this:
   ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് (Helmet) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ (Central Government) ഒരുങ്ങുന്നു. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ (Driver) ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം (Ministry of Road Transport and Highways -MoRTH) പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് മന്ത്രാലയം പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

   വേഗതാ നിയന്ത്രണം (Speed Limit):  കുട്ടികളെയും വെച്ച് ഓടിക്കുന്ന ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ (40 kmp) അധികമാകാൻ പാടില്ലെന്നും കരട് വിജ്ഞാപനത്തിൽ (draft notification) വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ.

   സുരക്ഷാ ബെൽറ്റ് (safety harness):  ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശിക്കുന്നു. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നൽകും വിധമുള്ള ബെൽറ്റാണ് ഉപയോഗിക്കുക. കവചത്തിന് സമാനമായ ബെൽറ്റ് വാഹനം ഓടിക്കുന്ന ആളിന്റെ തോളിലൂടെ ഘടിപ്പിക്കണം. ബെൽറ്റ് ഭാരം കുറഞ്ഞതും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നതും വാട്ടർപ്രൂഫുമാകണം.
   ദീർഘനാൾ ഈടുനിൽക്കുന്ന ഗുണമേന്മയുള്ളതാകണം. 30 കിലോ വരെ ഭാരം വഹിക്കാൻ കഴിയണം. നൈലോണിൽ നിർമ്മിച്ചതാകണമെന്നും നിബന്ധനയുണ്ട്.

   അഭിപ്രായം അറിയിക്കാം:  കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട് വിയോജിപ്പുകളോ മറ്റ് നിർദേശങ്ങളോ അറിയിക്കാമെന്ന് പൊതുജനങ്ങളോട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.

   Also Read- ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി

   English Summary: Ministry of Road Transport and Highways (MoRTH) has proposed that the speed of a motorcycle, with a child up to age 4 years being carried as a pillion, shall not be more than 40 kmph. The ministry in a draft notification has also proposed that the driver shall ensure that the child pillion passenger, aged between 9 months and 4 years, must wear a crash helmet.
   Published by:Rajesh V
   First published:
   )}