Honda Elevate | ഹോണ്ട എലിവേറ്റ് വാങ്ങാൻ പ്ലാനുണ്ടോ? ബുക്കിംഗ് ഇന്നു മുതൽ
- Published by:Sarika KP
- news18-malayalam
Last Updated:
എലിവേറ്റ് നാല് മോഡലുകളിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്തിടെയാണ് ഹോണ്ട എലിവേറ്റ് (Honda Elevate) എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ ബുക്കിങ് ഇന്നു മുതൽ (ജൂലൈ മൂന്ന്) ആരംഭിക്കും. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. ഓഗസ്റ്റ് മാസം അവസാനമോ സെപ്തംബർ ആദ്യമോ കാറിന്റെ വിലയും മറ്റ് പ്രധാന വിവരങ്ങളും കമ്പനി വെളിപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ അവസാനം തന്നെ എലിവേറ്റ് അംഗീകൃത ഷോറൂമുകളിൽ പ്രദർശിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെസ്റ്റ് ഡ്രൈവ് ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് മോഡലുകൾ
എലിവേറ്റ് നാല് മോഡലുകളിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എസ്‌യുവി എസ്‌വി, വി, വിഎക്‌സ്, ഇസഡ്‌എക്‌സ് എന്നീ വേരിയന്റുകളിൽ ഹോണ്ട എലിവേറ്റ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മാനുവൽ ഗിയർബോക്സ് ആകും സ്റ്റാൻഡേർഡ് വേരിയറന്റുകളിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. ടോപ്പ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഉണ്ടാകും.
advertisement
എഞ്ചിൻ
1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിനുള്ളത്. 121 എച്ച്പി പവറും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനിനായി കാത്തിരിക്കുന്നവർക്ക് കുറച്ച് നിരാശരാകേണ്ടി വരും. കാരണം ഇത് അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ല.
വലിപ്പം
1790 എംഎം വീതിയും 4,312 എംഎം നീളവും 1,650 എംഎം ഉയരവും 2,650 എംഎം വീൽബേസുമാണ് ഹോണ്ട എലിവേറ്റിനുള്ളത്. അതായത്, ക്രെറ്റയ്ക്കും സെൽറ്റോസിനും സമാനമായ വലുപ്പം ആയിരിക്കും ഹോണ്ട എലിവേറ്റിനും. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഹോണ്ടയുടെ ഈ പുതിയ എസ്‌യുവിയിൽ ഉണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 03, 2023 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Honda Elevate | ഹോണ്ട എലിവേറ്റ് വാങ്ങാൻ പ്ലാനുണ്ടോ? ബുക്കിംഗ് ഇന്നു മുതൽ