ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്നോ? എത്ര സമയത്തിനകം പുതുക്കണം? ഓണ്‍ലൈന്‍ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാലാവധി തീര്‍ന്നാല്‍ ഒരു വര്‍ഷത്തിനകം ഫൈന്‍ ഇല്ലാതെ ലൈസന്‍സ് പുതുക്കാം
കാലാവധി തീര്‍ന്നാല്‍ ഒരു വര്‍ഷത്തിനകം ഫൈന്‍ ഇല്ലാതെ ലൈസന്‍സ് പുതുക്കാം. അതിനു ശേഷമാണെങ്കില്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. അഞ്ചു വര്‍ഷം വരെ പാര്‍ട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കില്‍ പാര്‍ട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H - എടുക്കല്‍) ചെയ്യണം. ഇപ്പോള്‍ ലൈസന്‍സ് കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുന്‍പും പുതുക്കാന്‍ അവസരമുണ്ട്.
കാലാവധി തീര്‍ന്ന ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓണ്‍ലൈനായി സ്വയം ചെയ്യാം.
www.parivahan.gov.in എന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌പോര്‍ട്ടലില്‍ 'വാഹന്‍' എന്ന ഭാഗം വാഹനസംബന്ധമായും 'സാരഥി' എന്നത് ലൈസന്‍സുമായി ബന്ധപ്പെട്ടതാണ്. സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് തിരഞ്ഞെടുക്കുക. ലൈസന്‍സ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോള്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നമുക്ക് ലഭ്യമാകും.
advertisement
ഇതില്‍ 'ഡിഎല്‍ സര്‍വീസ്' (Driving License Service) തിരഞ്ഞെടുക്കുക. ലൈസന്‍സ് നമ്പര്‍, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നല്‍കുമ്പോള്‍ ലൈസന്‍സ് ഉടമയുടെ വിശദാംശങ്ങള്‍ കാണാം. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ യെസ് ഓപ്ഷന്‍ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസന്‍സ് റിന്യൂവല്‍ തിരഞ്ഞെടുക്കുക. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വരും. അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ എസ്എംഎസ് അയച്ചുകിട്ടും.
ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കുമ്പോള്‍
സെല്‍ഫ് ഡിക്ലറേഷന്‍, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഓപ്ഷന്‍ കാണിക്കും. മെഡിക്കല്‍ ഫിറ്റ്‌നെസ്, ഐ സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുക്കുക. ഫോട്ടോ, ഡിജിറ്റല്‍ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗണ്‍ലോഡ് ആകുന്നത്. ഈ ഫോം മെഡിക്കല്‍ ഓഫിസര്‍, നേത്രരോഗ വിദഗ്ധന്‍ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.
advertisement
അതിനുശേഷം ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി നിങ്ങളുടെ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. സ്‌കാന്‍ ചെയ്യുമ്പോള്‍ മെഡിക്കല്‍- ഐ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടറുടെ സീല്‍, റജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവ വ്യക്തമാകുംവിധം സ്‌കാന്‍ ചെയ്യുവാന്‍ ശ്രദ്ധിക്കണം. അതിനുശേഷം ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2021 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്നോ? എത്ര സമയത്തിനകം പുതുക്കണം? ഓണ്‍ലൈന്‍ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം