ആറ് മാസത്തിനുള്ളിൽ എഥനോൾ പമ്പുകൾ തുറക്കും; മന്ത്രി നിതിൻ ഗഡ്കരി

Last Updated:

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ.കെ സിംഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കഴിഞ്ഞ കുറച്ചുകാലമായി ഇതര ഇന്ധന പരിഹാര മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു ബദൽ മാർഗമാണ് എഥനോൾ. വാഹനങ്ങളിൽ എഥനോൾ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾ കൊണ്ടുവരാനാണ് അദ്ദേഹം വാഹന നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾക്ക് പെട്രോളിലും എഥനോളിലും പ്രവർത്തിക്കാം. കൂടാതെ, എഥനോൾ കലർന്ന പെട്രോൾ ശുദ്ധമായ പെട്രോളിനേക്കാളും ഡീസലിനേക്കാളും മലിനീകരണം കുറവുള്ളതാണ്. ഇന്ത്യയിൽ ഉടൻ എഥനോൾ പമ്പുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അടുത്തിടെ നടന്ന സിയാം വാർഷിക കൺവെൻഷനിൽ ഗഡ്കരി പറഞ്ഞു.
എന്നാൽ എഥനോൾ കലർന്ന പെട്രോളിന്റെ ലഭ്യതക്കുറവാണ് വാഹന വ്യവസായ മേഖല ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്തൊട്ടാകെ എഥനോളിന്റെ ലഭ്യത സർക്കാർ ഉറപ്പാക്കുമെന്നാണ് ഗഡ്കരി വാഹന വ്യവസായ പങ്കാളികൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.
advertisement
2022 ഓടെ E10 ഉം 2025 ഓടെ E20 ഉം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതായത് 10% എഥനോൾ കലർന്ന പെട്രോൾ 2022 ഓടെ ഇന്ത്യയിലുടനീളം ലഭ്യമാകും. കൂടാതെ, 2025 ഓടെ, 20% എഥനോൾ കലർന്ന പെട്രോൾ രാജ്യത്തുടനീളം ലഭ്യമാകും. വരാനിരിക്കുന്ന എഥനോൾ ഇന്ധന സ്റ്റേഷനുകളിൽ E100 ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു. എഥനോൾ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളായി പൊതുമേഖലാ പെട്രോളിയം കമ്പനികളായിരിക്കും പ്രവർത്തിക്കുക.
നിലവിൽ ഇന്ത്യയിൽ E100 ലഭ്യമായ മൂന്ന് ഔട്ട്ലെറ്റുകൾ മാത്രമേയുള്ളൂ. എഥനോളിന് ആവശ്യക്കാരില്ലാത്തതിന് പിന്നിലെ കാരണം ഇന്ത്യയിൽ നിലവിൽ ഒരു വാഹനവും ഫ്ലെക്സ് ഫ്യുവൽ എഞ്ചിനിലല്ല പ്രവർത്തിക്കുന്നത് എന്നതാണ്. ഇരുചക്ര വാഹന വിഭാഗത്തിൽ, ടിവിഎസ് മോട്ടോർ കമ്പനി 2019 ജൂലൈയിൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അപ്പാച്ചെ ആർടിആർ 200 അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ മോഡൽ വൻതോതിൽ വാങ്ങാൻ ലഭ്യമല്ല.
advertisement
എഥനോളിന് വിതരണ ശൃംഖലയുടെ അഭാവമുണ്ടെന്ന വാഹന നിർമ്മാതാക്കളുടെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രഖ്യാപനം.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ.കെ സിംഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഊർജ്ജ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവന അനുസരിച്ച്, സിംഗ് തന്റെ കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും എല്ലാ മുഖ്യമന്ത്രിമാർക്കും ഇത് സംബന്ധിച്ച കത്തുകൾ നൽകി. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും നിലവിലെ പെട്രോൾ ഡീസൽ വാഹനങ്ങൾ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്നാണ് കേന്ദ്ര മന്ത്രിമാരോടും മുഖ്യമന്ത്രിമാരോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനം പൊതുജനങ്ങൾക്ക് മാതൃകയാകുമെന്നും ഇ-മൊബിലിറ്റിയിലേക്ക് മാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ആറ് മാസത്തിനുള്ളിൽ എഥനോൾ പമ്പുകൾ തുറക്കും; മന്ത്രി നിതിൻ ഗഡ്കരി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement