കേരളത്തിലെ 10 ട്രെയിനുകൾക്ക് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവെ. ട്രെയിൻ യാത്രാദുരിതം പരിഹരിക്കാനാണ് നടപടി. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ഉൾപ്പടെയുള്ള പത്ത് ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചത്.
അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ
1. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
2. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്
3. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്
4. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്
5. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്
6. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്
7. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്
8. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്
9. മംഗളൂരു സെൻട്രൽ– നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്‌സ്‌പ്രസ്(16649)
advertisement
10. നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്( 16650)
ഈ മാസം 31 ഓടെ അധിക കോച്ചുകൾ എല്ലാ ട്രെയിനിലും ലഭ്യമാകും. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ആറ് ട്രെയിനുകളിൽ തിങ്കളാഴ്ച മുതൽ അധിക കോച്ചുകൾ ലഭ്യമാകും. മംഗളൂരു സെൻട്രൽ– നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്‌സ്‌പ്രസ്(16649), നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്( 16650) എന്നിവയ്‌ക്കാണ് ഞായറാഴ്‌ച ഒന്ന് വീതം ജനറൽ കോച്ച് ലഭിക്കുക. എല്ലാ ട്രെയിനുകളിലും ഓരോ കോച്ച് വീതമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നതും പിടിച്ചിടുന്നതും പതിവായതിനിടയിലാണ് ഇപ്പോൾ പത്ത് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2023 7:49 AM IST