ദൂരപരിധി ഇല്ലാതാക്കി ഇന്ത്യൻ റെയിൽവേ; UTS ആപ്പിൽ നിന്ന് ഇനി ഏത് ടിക്കറ്റും എവിടെനിന്നും എടുക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ തന്നെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പാണ് അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്)
തിരുവനന്തപുരം: സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റമിൽ (യുടിഎസ്) മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിവേ. ഇനി മുതല്‍ എവിടെയിരുന്നും മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണമെന്നു മാത്രം. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യുടിഎസ് ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ പരിഷ്‍കാരം. എക്‍സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ് ജനറല്‍ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‍ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. ആപ്പില്‍ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ആപ്പിന്റെ സ്വീകാര്യത കൂടിയതിനാല്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ക്യുആര്‍കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്.
ആപ്പിലെ ക്യുആര്‍ ബുക്കിങ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണിത്. പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്ന ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിന്നുള്ള ടിക്കറ്റുകളും എടുക്കാവുന്ന പരിഷ്‍കാരവും ആപ്പില്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. ഹാള്‍ട്ട് സ്റ്റേഷനില്‍ നിന്ന് ആപ്പില്‍ ടിക്കറ്റെടുക്കാമെന്നതിനെ യാത്രക്കാര്‍ വ്യാപകമായി സ്വാഗതംചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ ഒരുവര്‍ഷം മുന്‍പത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ ആപ്പില്‍ ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണത്തില്‍ 6.7 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 23, 2023 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ദൂരപരിധി ഇല്ലാതാക്കി ഇന്ത്യൻ റെയിൽവേ; UTS ആപ്പിൽ നിന്ന് ഇനി ഏത് ടിക്കറ്റും എവിടെനിന്നും എടുക്കാം