ട്രെയിനുകളുടെ പഴയ കോച്ചുകൾ റസ്റ്റോറന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ; പ്രതീക്ഷിക്കുന്നത് വർഷംതോറും 50 ലക്ഷത്തിന്റെ വരുമാനം
- Published by:Vishnupriya S
- news18-malayalam
Last Updated:
"ബ്യൂട്ടിഫുൾ റെസ്റ്റോറന്റ്സ് ഓൺ വീൽസ്" എന്ന പേരിൽ ആണ് റെയിൽവേ ഈ സംരംഭംത്തിന് തുടക്കം കുറിക്കുന്നത്
കത്ര, ജമ്മു റെയിൽവേ സ്റ്റേഷനുകളിൽ ഉപയോഗിക്കാത്ത രണ്ട് പഴയ കോച്ചുകൾ റസ്റ്റോറന്റുകളാക്കി മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. “ബ്യൂട്ടിഫുൾ റെസ്റ്റോറന്റ്സ് ഓൺ വീൽസ്” എന്ന പേരിൽ ആണ് റെയിൽവേ ഈ സംരംഭംത്തിന് തുടക്കം കുറിക്കുന്നത്. ഇതിന് കീഴിൽ പഴയ ട്രെയിൻ കോച്ചുകൾ പുതുക്കിപ്പണിത് റെയിൽ കോച്ച് റെസ്റ്റോറന്റുകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. ജമ്മുവിലും കത്രയിലും രണ്ട് റെയിൽ കോച്ച് റെസ്റ്റോറന്റുകളുടെ നിർമ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു എന്നും ജമ്മുവിലെ ഡിവിഷണൽ ട്രാൻസ്‌പോർട്ടേഷൻ മാനേജർ പ്രതീക് ശ്രീവാസ്തവ പറഞ്ഞു.
” പഴയ കോച്ചുകൾ റെയിൽ- കോച്ച് റെസ്റ്റോറന്റുകളാക്കി മാറ്റുന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയാണ് ഇത്. രണ്ട് കക്ഷികൾക്ക് ഇതിന്റെ കരാറുകൾ നൽകി കഴിഞ്ഞു ” എന്നും അദ്ദേഹം വ്യക്തമാക്കി. എസി റസ്റ്റോറന്റുകൾ ആക്കിയാണ് ഇവ നിർമ്മിക്കുന്നത്. കൂടാതെ ഇതിലൂടെ പ്രതിവർഷം ഏകദേശം 50 ലക്ഷത്തോളം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓരോന്നും 1,600 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥാപിക്കുമെന്നും പ്രതീക് ശ്രീവാസ്തവ കൂട്ടിചേർത്തു. അതേസമയം പദ്ധതി പ്രകാരം ഇതിനായി നവീകരിച്ച പുതിയ കോച്ചുകൾ സ്വകാര്യ പാർട്ടികൾക്ക് അവരുടെ സ്വന്തം ഡിസൈനുകൾക്കനുസരിച്ച് അത്യാധുനിക റസ്റ്റോറന്റ് ആക്കി മാറ്റാനുള്ള അവസരവും നൽകുന്നതാണ്.
advertisement
ഈ ഡിസംബറോടെ ആദ്യത്തെ റെയിൽ കോച്ച് റസ്റ്റോറന്റിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്ക്ക് ഇതിനോടകം പേരും നിശ്ചയിച്ചു കഴിഞ്ഞു. അന്നപൂർണ, മാ ദുർഗ എന്നിങ്ങനെയാണ് നിർമ്മാണത്തിൽ ഇരിക്കുന്ന ഈ കോച്ച് റെസ്റ്റോറന്റുകൾക്ക് പേരിട്ടിരിക്കുന്നത്. ഒരു കോച്ചിനെ പൂർണ്ണമായും പ്രവർത്തനക്ഷമമായ റെസ്റ്റോറന്റാക്കി മാറ്റാൻ 90 ദിവസമെടുക്കുമെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുമെന്നും അന്നപൂർണ റെസ്റ്റോറന്റ് ഉടമ പ്രദീപ് ഗുപ്ത അറിയിച്ചു. ” ഈ സംരംഭം രാജ്യവ്യാപകമായി പരീക്ഷിച്ചുവരികയാണ്. ജബൽപൂർ, ഭോപ്പാൽ, ലഖ്‌നൗ, വാരണാസി തുടങ്ങിയ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ ഇത് ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്” എന്ന് ഡിടിഎം പറഞ്ഞു.
advertisement
കൂടാതെ ജമ്മു, കത്ര റെയിൽവേ സ്റ്റേഷനുകളിലെ രണ്ട് റെസ്റ്റോറന്റുകളിലും നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകുമെന്നും പൂർണ്ണമായും എയർകണ്ടീഷൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജമ്മുവിലെ റെയിൽവേ കോച്ച് റസ്റ്റോറന്റുകൾ വിനോദസഞ്ചാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറും എന്നാണ് വിലയിരുത്തൽ. റെയിൽവേ സ്റ്റേഷനിൽ ഇത് വളരെ വ്യത്യസ്തമായ ഒരു ഡൈനിങ് എക്സ്പീരിയൻസ് ആയിരിക്കുമെന്നും ഇവിടെ ഇങ്ങനെ നിർമ്മിക്കുന്ന ആദ്യത്തെ റസ്റ്റോറന്റ് ആയി ഇത് മാറുമെന്നും ഡൽഹിയിൽ നിന്നുള്ള ഒരു യാത്രക്കാരൻ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2023 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ട്രെയിനുകളുടെ പഴയ കോച്ചുകൾ റസ്റ്റോറന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ; പ്രതീക്ഷിക്കുന്നത് വർഷംതോറും 50 ലക്ഷത്തിന്റെ വരുമാനം