ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമേഖലകളിൽ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക
പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമേഖലകളിൽ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നതായി ജെബിഎം ഓട്ടോ ബുധനാഴ്ച അറിയിച്ചു. ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. രാജ്യമെമ്പാടും നിന്നായി 5000 പുതില ഇലക്ട്രിക് ബസുകള്‍ക്ക് തങ്ങള്‍ക്ക് ഓഡര്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. ബസുകളുടെ ഡിസൈനിങ് മുതല്‍ നിര്‍മാണം വരെയുള്ള മുഴുവന്‍ പ്രക്രിയകളും രാജ്യത്ത് തന്നെ ചെയ്യാന്‍ താത്പര്യപ്പെടുന്നതായും കമ്പനി അറിയിച്ചു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന വാഹന ഗതാഗതം സാധ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി ഗോവ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ പരിസ്ഥിതി ലോല മേഖലകളിൽ കൂടുതൽ ഇലക്ട്രിക് ബസുകള്‍ ഇറക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, ജെബിഎം ഗ്രൂപ്പ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നിഷാന്ത് ആര്യ പ്രസ്താവനയില്‍ അറിയിച്ചു.
ചില സംസ്ഥാനങ്ങളിലെ പൊതുഗതാഗത മേഖലയില്‍ നിന്നും (എസ്‌യുടി) സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി 5000-ല്‍ പരം ഇലക്ട്രിക് ബസുകളുടെ ഓഡര്‍ ലഭിച്ചതായും കമ്പനി അറിയിച്ചു. സംയുക്ത കരാറുകളും സ്വതന്ത്ര ഓഡറുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഇല്ക്ട്രിക് ബസ് വിഭാഗത്തില്‍ കമ്പനി ശ്രദ്ധയൂന്നുന്നത് തുടരുമെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 20, 2023 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമേഖലകളിൽ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍