കവാസാക്കി ബൈക്കുകളുടെ വില 15,000 രൂപ വരെ വർദ്ധിപ്പിച്ചു; പുതുക്കിയ വില ഇങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
ബൈക്കുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ച് കവാസാക്കി മോട്ടോഴ്സ്
ബൈക്കുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ച് കവാസാക്കി മോട്ടോഴ്സ്. 14 ഇനം മോഡലുകളുടെ പുതുക്കിയ വില വിവര പട്ടികയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. വിപണിയിൽ നിലവിലുള്ള മോഡലുകളുടെയും വില കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാണ് പുതുക്കിയ വില നിലവിൽ വരിക.
ജനപ്രിയ എൻട്രി ലെവൽ മോഡലായ നിൻജ 300 ന്റെ വിലയിൽ മാറ്റമില്ല എങ്കിലും നിൻജ 650 മോഡലിന് 7000 രൂപ വർദ്ധിപ്പിച്ചതോടെ 6,61,000 രൂപയാണ് പുതുക്കിയ വില. കവാസാക്കി Z650 മോഡൽ മോട്ടോർ ബൈക്കുകൾക്ക് 6000 രൂപ വരെയും നിൻജ ZX-10R ന് 15,000 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. പുതിയ വില വിവര പട്ടിക പ്രകാരം കവാസാക്കി Z650 മോഡലിന് 6,24,000 രൂപയാണ് വരുക. നിൻജ ZX-10R പുതുക്കിയ വില 15,41,000 ആണ്. നിൻജ ZX-10R ന് പുറമേ 8 മറ്റ് മോഡലുകൾക്കും വില കൂടിയിട്ടുണ്ട്.
advertisement
8000 രൂപ വർദ്ധിച്ച Z900 മോഡലിന്റെ പുതുക്കിയ വില 8,42,000 രൂപയാണ്. വെർസിസ് സിരീസിൽ ഉൾപ്പെട്ട വെർസിസ് 650, വെർസിസ് 1000 എന്നിവയും പോക്കറ്റ് കാലിയാക്കും. വെർസിസ് 650 ന് 7,15,000 രൂപയും വെർസിസ് 1000 ന് 11,55,000 രൂപയുമാണ് പുതുക്കിയ വില. കാഴ്ച്ചയിൽ സ്പോർട്സ് ബൈക്കിനെ പോലിരിക്കുന്ന നിൻജ 650 ന് പുറമേ ബുള്ളറ്റ് പോലുള്ള W800 മോഡലിനും വില കൂട്ടി. 7,000 രൂപ വർദ്ധിച്ച് 7,26,000 മാണ് ഈ മോഡലിന്റെ പുതിയ വില. സമാനമായ രീതിയിൽ വില വർദ്ധിപ്പിച്ച വുൽക്കാൻ എസ് മോഡലിനായി 6,10,000 രൂപ നൽകേണ്ടി വരും.
advertisement
11,000 രൂപയുടെ വർദ്ധനവുണ്ടായ നിൻജ 1000 എസ്എക്സിന് 11,40,000 രൂപയാണ് വില. ജനുവരിയിൽ വെറും 11,04,000 രൂപ മാത്രമുണ്ടായിരുന്ന 1000 എസ്എക്സ് മോഡൽ ബൈക്കിന് വലിയ വില വർദ്ധനവാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായിരിക്കുന്നത്.
പുതുക്കിയ വില വിവര പട്ടികയിൽ 5 മോഡലുകളുടെ വിലയിലാണ് മാറ്റിമില്ലാത്തത്. നിൻജ 300, ഇസഡ് 2 എച്ച് 2, ഇസഡ് 2 എച്ച് 2 എസ്ഇ, ഡ്യുവൽ-സ്പോർട്ട് ബൈക്കുകളായ കെഎൽഎക്സ് 110, കെഎൽഎക്സ് 140 ജി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
advertisement
ജൂലൈ മാസത്തിൽ വാഹനം വാങ്ങുന്നവർക്ക് ഡിസ്‌ക്കൗണ്ടും കമ്പനി നൽകുന്നുണ്ട്. കമ്പനി വെബ്സൈറ്റിലൂടെ ഡിസ്‌ക്കൗണ്ട് നേടാനാകുന്നതാണ്. 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ വില വർദ്ധനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയരുമ്പോഴാണ് വില വർദ്ധന നിലവിൽ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ വർഷം ഇതുവരെ മൂന്ന് തവണയാണ് കവാസാക്കി മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങൾ വില വർദ്ധിപ്പിച്ചിരിക്കുന്നത്.
Summary: Kawasaki Motors announced a new price list for its 14 motorbikes. The company has also increased the price for some of the existing models. The company shared the new list on Twitter. The prices will take effect from August 1
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കവാസാക്കി ബൈക്കുകളുടെ വില 15,000 രൂപ വരെ വർദ്ധിപ്പിച്ചു; പുതുക്കിയ വില ഇങ്ങനെ