വൈദ്യുത വാഹനങ്ങളുടെ ചാർജിങ് എളുപ്പമാക്കാൻ 'പ്ലഗ് ആൻഡ് ചാർജ്' സാങ്കേതികവിദ്യയുമായി കിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
ചാർജിംഗ് എളുപ്പമാക്കാനും മാനുവൽ ഇടപെടൽ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്
‘പ്ലഗ് ആൻഡ് ചാർജ്’ (Plug&Charge) സാങ്കേതികവിദ്യ അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ കിയ. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. കിയയുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഈ സാങ്കേതികവിദ്യ ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഉടൻ വിപണിയിലെത്തുന്ന കിയ ഇവി 9 ൽ (Kia EV9) ആയിരിക്കും ഇത് ആദ്യമായി അവതരിപ്പിക്കുക. ചാർജിംഗ് എളുപ്പമാക്കാനും മാനുവൽ ഇടപെടൽ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്.
സാധാരണയായി ചാർജിംഗ് പോയിന്റിൽ ഉപയോക്താക്കൾ അവരുടെ അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്. ആർഎഫ്ഐഡി (RFID) കാർഡുകൾ അല്ലെങ്കിൽ കിയ ചാർജ് പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഈ വേരിഫിക്കേഷൻ ചെയ്യേണ്ടത്. എന്നാൽ , ‘പ്ലഗ് ആൻഡ് ചാർജ്’ സാങ്കേതിക വിദ്യ പൂർണമായും ഓട്ടോമാറ്റിക് ആണ്. ഇവിടെ ഇത്തരം വേരിഫിക്കേഷൻ ആവശ്യമില്ല. മറ്റ് ആപ്പുകളുടെ സഹായവും വേണ്ട.
ഈ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് വളരയെധികം സഹായകരമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് പൂർണമായും സുരക്ഷിതമാണെന്നും കമ്പനി പറയുന്നു. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ സഹായത്തോടെയാണ് പ്ലഗ് ആൻഡ് ചാർജിങ്ങ് നടക്കുന്നത്. പ്ലഗ് ആൻഡ് ചാർജ് എന്നത് പ്രധാനമായും വാഹനത്തിലുള്ള ഒരു വേരിഫിക്കേഷൻ രീതിയാണ്. ചാർജിംഗ് ആരംഭിക്കുന്നതിന് മുൻപ് ഉപഭോക്താവിന് അവരുടെ വാഹനത്തെ എളുപ്പത്തിൽ ചാർജിംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 01, 2023 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വൈദ്യുത വാഹനങ്ങളുടെ ചാർജിങ് എളുപ്പമാക്കാൻ 'പ്ലഗ് ആൻഡ് ചാർജ്' സാങ്കേതികവിദ്യയുമായി കിയ