ഇനി 16 മണിക്കൂർ മതി; കേരളത്തിലെവിടെയും സാധനങ്ങൾ എത്തിക്കാൻ കൊറിയർ സർവ്വീസുമായി KSRTC
- Published by:Vishnupriya S
- news18-malayalam
Last Updated:
തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെഎസ്ആർടിസി.
പ്രവർത്തനം എങ്ങനെ
കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്.
കാശിന്റെ കാര്യം എങ്ങനെ?
സ്വകാര്യ കൊറിയർ സേവനങ്ങളെക്കാൾ നിരക്ക് കുറവിലാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക എന്നാണ് കെഎസ്ആർടിസിയുടെ വാദം .
advertisement
പ്രവർത്തന സമയം
പ്രധാനനഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തും പ്രവർത്തിക്കുന്ന ഡിപ്പോകളിലെ കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിലെ കൊറിയർ സെന്ററുകൾ രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തനം.
എങ്ങനെ അയക്കണം ?
കൊറിയർ അയക്കാനുള്ള സാധനങ്ങൾ കൃത്യമായ അഡ്രസ് വെച്ച് പാക്ക് ചെയ്ത് സെന്ററിൽ എത്തിക്കണം. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ മെസേജായി ലഭിക്കും. കൊറിയർ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആൾ നേരിട്ട് വരണം. സാധുതയുള്ള ഐഡി കാർഡ് വെരിഫൈ ചെയ്ത് സാധനം കൈമാറും.
advertisement
സ്വീകരിക്കാൻ വൈകിയാൽ എന്ത് പറ്റും ?
മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.
കേരളത്തിൽ മാത്രമോ?
കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും. 15-ാം തീയതി മുതൽ സർവീസ് പ്രവർത്തനമാരംഭിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 15, 2023 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇനി 16 മണിക്കൂർ മതി; കേരളത്തിലെവിടെയും സാധനങ്ങൾ എത്തിക്കാൻ കൊറിയർ സർവ്വീസുമായി KSRTC