നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഓല എസ് 1 മുതൽ സിംപിൾ വൺ വരെ: ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

  ഓല എസ് 1 മുതൽ സിംപിൾ വൺ വരെ: ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

  മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഓല ഇലക്ട്രിക് എസ് 1 സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 3 സെക്കന്റുകൾ മതി.

  News18

  News18

  • Share this:
   പെട്രോൾ വില തുടർച്ചയായി വർദ്ധിക്കുകയും സാധാരണ സ്‌കൂട്ടറുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മിൽ വിലയിലുള്ള വ്യത്യാസം ഗണ്യമായി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാഹന ഉപഭോക്താക്കളെ സംബന്ധിച്ച് ആകർഷകമായ ഒരു സാധ്യതയായി മാറിയിരിക്കുകയാണ്. കൂടാതെ ഒട്ടേറെ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളും വലിയ ബ്രാൻഡുകളും ഒരുപോലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് തങ്ങളുടേതായ സവിശേഷമായ ഉത്പന്നങ്ങളുമായി രംഗപ്രവേശം നടത്തുകയും ചെയ്യുന്നു. നിങ്ങളും ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഏതാനും ചില സ്‌കൂട്ടറുകൾ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.

   ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ: ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യ സ്‌കൂട്ടറിന്റെ രണ്ടു മോഡലുകൾ അവതരിപ്പിച്ചു കഴിഞ്ഞു. യഥാക്രമം 99,999 രൂപയും 1,21,999 രൂപയും വില വരുന്ന എസ് 1, എസ് 1 പ്രോ എന്നീ മോഡലുകളാണ് ഓല ഇലക്ട്രിക് വിപണിയിലെത്തിച്ചിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 3 സെക്കന്റുകൾ മതി. 750 വാട്ട് ശേഷിയുള്ള പോർട്ടബിൾ ചാർജറും സ്‌കൂട്ടറിനോടൊപ്പം ലഭിക്കും. 2.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ആറു മണിക്കൂർ കൊണ്ട് പൂർണമായി ചാർജ് ചെയ്യാം. പ്രതീക്ഷിക്കപ്പെടുന്ന ഹൈപ്പർചാർജ് നെറ്റ്‌വർക്ക് ഓല യാഥാർഥ്യമാകുന്നതോടെ കേവലം 18 മിനിറ്റിനുള്ളിൽ ഈ സ്‌കൂട്ടർ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

   ഏഥർ 450 എക്സ്: ആകെ 116 കിലോമീറ്റർ പരിധിയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.32 ലക്ഷം രൂപയാണ്. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആണ്. 2.61 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തിനുള്ളത്. 3 മണിക്കൂറും 33 മിനിറ്റും സമയത്തിനുള്ളിൽ വാഹനം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം.

   സിംപിൾ വൺ: ഓല സ്‌കൂട്ടറിന്റെ പ്രധാന എതിരാളിയായ സിംപിൾ എനർജിയുടെ സ്കൂട്ടറിന്റെ 4.8 കിലോവാട്ട് ഹവർ ശേഷിയുള്ള ബാറ്ററി ഓലയുടേതിനേക്കാൾ ശക്തമാണ്. ഈ ബാറ്ററിയുടെ സഹായത്താൽ എക്കോ മോഡിൽ 236 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. 1.09 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്- ഷോറൂം വില.

   Read also: വാഗൺ ആർ എക്സ്ട്രാ എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുകി; വില 5.36 ലക്ഷം രൂപ

   ബജാജ് ചേതക് ഇലക്ട്രിക്: ബജാജ് അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ അർബൻ മോഡലിന് 1.42 ലക്ഷം രൂപയും പ്രീമിയം മോഡലിന് 1.44 ലക്ഷം രൂപയുമാണ് വില. 2.9 കിലോ വാട്ട് ഹവർ ശേഷിയുള്ള ബാറ്ററിയുമായി എക്കോ മോഡിൽ 95 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ ഈ സ്കൂട്ടറിന് കഴിയും.
   Published by:Sarath Mohanan
   First published:
   )}