വാഹന പ്രേമികളുടെ മനം കവർന്ന് സാറ്റിൻ വൈറ്റിൽ പൊതിഞ്ഞ് മഹീന്ദ്രാ ഥാർ
- Published by:Jayashankar AV
- trending desk
Last Updated:
വാഹന പ്രേമികള്‍ എന്നും ആവേശത്തോടെ കാണുന്ന ഒരു പേരാണ് മഹീന്ദ്ര ഥാര്‍. വണ്ടിയുടെ വില കൊണ്ടും പ്രവര്‍ത്തനക്ഷമത കൊണ്ടും ഉപയോക്താക്കളുടെയും ആരാധകരുടെയും മനം നിറയ്ക്കുന്ന ചങ്ങാതിയാണ് ഥാര്‍.
വാഹന പ്രേമികള്‍ എന്നും ആവേശത്തോടെ കാണുന്ന ഒരു പേരാണ് മഹീന്ദ്ര ഥാര്‍. വണ്ടിയുടെ വില കൊണ്ടും പ്രവര്‍ത്തനക്ഷമത കൊണ്ടും ഉപയോക്താക്കളുടെയും ആരാധകരുടെയും മനം നിറയ്ക്കുന്ന ചങ്ങാതിയാണ് ഥാര്‍. കഴിഞ്ഞ വര്‍ഷമാണ് എസ്യുവി എന്ന മോഹം ഉള്ളിലിട്ട് നടക്കുന്നവരുടെ ഉള്ളം നിറച്ച് മഹീന്ദ്രാ തങ്ങളുടെ പുതിയ എസ്യുവി മോഡലായ മഹീന്ദ്രാ ഥാര്‍ പുറത്തിറക്കിയത്. അത് രണ്ട് കൈയ്യും നീട്ടിയാണ് വാഹന പ്രേമികള്‍ വരവേറ്റത്.
വാഹനത്തിന് ലഭിച്ച ജനപ്രീതിയും ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആവശ്യവും കണക്കിലെടുത്ത്, കമ്പനി വാഹനത്തിന്റെ ഉത്പാദനം രണ്ടിരട്ടിയാക്കി ഉയര്‍ത്തി. എന്നിട്ടും ആവശ്യക്കാര്‍ ഉയര്‍ന്നു കൊണ്ടേ ഇരുന്നു, ഇന്ന് ഈ വാഹനം ലഭിക്കണമെങ്കില്‍ ബുക്ക് ചെയ്ത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
മഹീന്ദ്രാ ഥാറിന്റെ പരിഷ്‌കരിച്ച രൂപങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. ചിലപ്പോള്‍ അത് ഒരു ഷോ കാറായി രൂപമാറ്റം വരുത്തിയിരിക്കുന്നത് കാണാം, മറ്റു ചിലപ്പോള്‍ ഓഫ് റോഡ് ഡ്രൈവിങ്ങിന് ഉതകുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ആകാം.
advertisement
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത് മഹീന്ദ്രാ ഥാറിന് പുതിയൊരു അവതാരമാണ്. സാറ്റിന്‍ വെള്ള നിറത്തിലാണ് ഥാറിന്റെ പുതിയ രൂപം. വളരെ അധികം ആകര്‍ഷണീയത തോന്നിക്കുന്ന പുത്തന്‍ ലുക്കാണിത്. ഒരു പക്ഷേ ആദ്യമായാണ് മഹീന്ദ്രാ ഥാര്‍ സാറ്റിന്‍ വൈറ്റ് നിറത്തില്‍ കാണുന്നത്. ഡോറിന്റെ പിടികളും, ബോണറ്റ് ലോക്കും, മറ്റ് പിടികളും, വണ്ടിയുടെ റൂഫും എല്ലാം കറുപ്പു നിറത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. അതേ സമയം, എസ്യുവിയുടെ മറ്റ് ഭാഗങ്ങളെല്ലാം സാറ്റില്‍ വൈറ്റില്‍ പൊതിഞ്ഞിരിക്കുകയാണ്. വാഹനത്തിന്റെ മുന്‍ വശം കണ്ടാല്‍ ഒരു ആംഗ്രി ബേഡ് രൂപം തോന്നിക്കുകയും ചെയ്യും. ഡ്യൂവല്‍-ടോണ്‍ അലോയി വീലുകള്‍ക്ക് പകരം സ്റ്റോക്ക് അലോയി വീലുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. രൂപത്തില്‍ ഒരു വ്യത്യസ്ഥത വരുത്തുന്നതിന് കാലിപ്പറുകള്‍ ചുവന്ന നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്.
advertisement
പഴയ പതിപ്പിലെ മഹീന്ദ്രാ ഥാറിനെ അപേക്ഷിച്ച് ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ പുത്തന്‍ ഥാര്‍ എത്തിയിരിക്കുന്നത്. ഇവ കൂടാതെ, ടച്ച്സ്‌ക്രീന്‍, അലോയ് വീലുകള്‍, ഇന്‍ഫോട്ടെയ്ന്‍മെന്റ് സ്‌ക്രീന്‍, റൂഫ്-മൗണ്ടഡ് സ്പീക്കറുകള്‍, ക്രൂയ്സ് കണ്ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പിന്‍വശത്തുള്ള യാത്രക്കാര്‍ക്കായി മുന്‍പോട്ട് തിരിഞ്ഞ സീറ്റുകള്‍, തുടങ്ങിയവയും പുതിയ മോഡല്‍ ഥാറില്‍ ലഭ്യമാണ്.
മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ ഥാറിന്റെ വില അടുത്തിടെ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 32,000 രൂപ മുതല്‍ 92,000 രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2021 6:26 PM IST