മാരുതി സുസുക്കി സ്വിഫ്റ്റിന് 15000 രൂപ വില വർദ്ധനവ്; പുതുക്കിയ വിലയിങ്ങനെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വേരിയൻറ് തിരിച്ചുള്ള വില വർദ്ധനവിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന് 15,000 രൂപ വരെ വില വർധനവ് പ്രഖ്യാപിച്ചു. ഈ മാസം ആദ്യം കമ്പനി തിരഞ്ഞെടുത്ത ചില കാറുകളുടെ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. അതിനുശേഷമാണ് സ്വിഫ്റ്റ് വേരിയന്റിനൊപ്പം മുഴുവൻ സിഎൻജി മോഡലുകളുടെയും വില ഉയർത്തിയത്. വേരിയൻറ് തിരിച്ചുള്ള വില വർദ്ധനവിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കാർവെയ്‌ൽ റിപ്പോർട്ട് അനുസരിച്ച്, വില വർദ്ധനവ് ഓരോ വേരിയന്റിനും വ്യത്യസ്തമാണ്.
മിക്ക സ്വിഫ്റ്റ് വേരിയന്റുകൾക്കും 15,000 രൂപ വരെ വർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. Vxi, Vxi AMT, Zxi, Zxi AMT, Zxi Plus, Zxi Plus AMT, Zxi Plus ഡ്യുവൽ ടോൺ എന്നിവയാണ് 15000 രൂപ വരെ വില വർദ്ധിപ്പിച്ചിരിക്കുന്ന വേരിയന്റുകൾ. അതേസമയം, Lxi വേരിയന്റിന്റെ വില 8,000 രൂപയും Zxi Plus AMT ഡ്യുവൽ-ടോൺ വേരിയന്റിന്റെ വില 1000 രൂപയും മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
നിർമ്മാണ ചെലവുകൾ വർദ്ധിച്ചതിനാലാണ് കാറുകളുടെ വില വർധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നിലവിലെ വില 8.1 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്.
advertisement
2021 ജൂണിൽ മാരുതി സുസുക്കി 1.65 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചിരുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിനുശേഷം നഷ്ടപ്പെട്ട വിൽപ്പന വീണ്ടെടുക്കാൻ വാഹന വിപണി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾ ജൂൺ മാസത്തിൽ വിൽപ്പനയിൽ കുത്തനെ വർധന രേഖപ്പെടുത്തിയിരുന്നു. മാരുതി സുസുക്കി 1,30,348 യൂണിറ്റ് വിൽപ്പനയാണ് ജൂണിൽ നടത്തിയത്. മെയ് മാസത്തെ വിൽപ്പനയേക്കാൾ 35,293 യൂണിറ്റ് കൂടുതലാണ് ഇത്.
കോംപാക്ട് സെഗ്മെന്റ് വാഹനങ്ങളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയാണ് വിൽപ്പന കണക്കുകളിൽ പ്രധാന നേട്ടം രേഖപ്പെടുത്തിയ വാഹനങ്ങൾ. മെയ് മാസത്തിലെ 20,343 കാറുകളിൽ നിന്ന് ജൂൺ മാസത്തിൽ ഈ കാറുകളുടെ വിൽപ്പന 68,849 യൂണിറ്റായി ഉയർന്നിരുന്നു.
advertisement
ആൾട്ടോ, എസ്-പ്രസ്സോ എന്നിവ ഉൾപ്പെടെയുള്ള മിനി കാർ വിഭാഗത്തിന്റെ വിൽപ്പനയിലും കമ്പനി ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ കാറുകളുടെ മെയ് മാസത്തിലെ 4,760 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 2021 ജൂണിൽ വിൽപ്പന 17, 439 ആയി ഉയർന്നിരുന്നു.
വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക് ഈ മാസം ആദ്യം മാരുതി ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. ജൂലൈ മാസത്തെ ഓഫറിന്റെ ഭാഗമായി ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് മാരുതി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2021 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
മാരുതി സുസുക്കി സ്വിഫ്റ്റിന് 15000 രൂപ വില വർദ്ധനവ്; പുതുക്കിയ വിലയിങ്ങനെ