Maruti Suzuki| വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബ്രെസ്സ തുടങ്ങി വിവിധ മോഡലുകൾക്ക് 38,000 രൂപ വരെ കിഴിവ്

Last Updated:

തിരഞ്ഞെടുത്ത മോഡലുകളിൽ 38,000 രൂപ വരെയാണ് ഓഫറുകൾ. അതിനാൽ, ഈ മാസം പുതിയ കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വിവിധ മോഡലുകളുടെ ഡിസ്കൌണ്ട് ഓഫറുകൾ പരിശോധിക്കാം.

ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്ക് ഉത്തേജനം നൽകുന്നതിനായി, മാരുതി സുസുക്കി അരീന നിരയിലുള്ള കാറുകൾക്ക് നിരവധി ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകൾ ഫെബ്രുവരി മാസം അവസാനം വരെ ലഭ്യമായിരിക്കും. കൂടാതെ ആൾട്ടോ, സ്വിഫ്റ്റ്, ബ്രെസ്സ തുടങ്ങിയ കാറുകൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. സിഎൻജി കാറുകളെയും എർട്ടിഗയെയും ഈ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലുകളിൽ 38,000 രൂപ വരെയാണ് ഓഫറുകൾ. അതിനാൽ, ഈ മാസം പുതിയ കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വിവിധ മോഡലുകളുടെ ഡിസ്കൌണ്ട് ഓഫറുകൾ പരിശോധിക്കാം.
ആൾട്ടോ
ആൾട്ടോയുടെ അടിസ്ഥാന എസ്റ്റിഡി വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റ് കാറുകൾക്കും മാരുതി സുസുക്കി 33,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 15,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. 3.25 ലക്ഷം മുതൽ 4.95 ലക്ഷം വരെയാണ് ആൾട്ടോയുടെ വില.
എസ്-പ്രസ്സോ (S-Presso)
3.85 ലക്ഷം മുതൽ 5.56 ലക്ഷം രൂപ വരെയുള്ള മാരുതി സുസുക്കി എസ്-പ്രസ്സോ, എക്സ്ചേഞ്ച് ബോണസിന്റെ ആനുകൂല്യം ഒഴികെ ആൾട്ടോയുടെ അതേ ഓഫറുകളോടെ ലഭ്യമാണ്. എസ്-പ്രസ്സോക്ക് 10,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നത്. ഈ ഓഫറുകളുടെ ആകെ ആനുകൂല്യങ്ങൾ 28,000 രൂപയാണ്.
advertisement
ഈകോ (Eeco)
മാരുതി സുസുക്കി ഇക്കോയ്ക്ക് 10,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
വാഗൺ ആർ (Wagon R)
38,000 രൂപ വരെയുള്ള മികച്ച ഓഫർ ആനുകൂല്യങ്ങളുമായി വാഗൺ ആർ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബോണസ് 10,000 ഉം കോർപ്പറേറ്റ് കിഴിവ് 3,000 രൂപയുമാണ്. കാറിന് ലഭിക്കുന്ന ഉപഭോക്തൃ ഓഫർ 25,000 രൂപയാണ്. 5.18 ലക്ഷം മുതൽ 6.58 ലക്ഷം രൂപ വരെയാണ് വാഗൺ ആറിന്റെ റീട്ടെയിൽ വില. കമ്പനി ഈ മാസം കാറിന്റെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
സെലേരിയോ (Celerio)
ഉപഭോക്തൃ ഓഫറും 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം സെലേറിയോയ്ക്കുള്ള ഓഫറുകൾ 23,000 രൂപയാണ്.
സ്വിഫ്റ്റും, സ്വിഫ്റ്റ് ഡിസയറും (Swift and Swift Dzire)
സെഗ്മെന്റിലെ ഏറ്റവും വിജയകരമായ കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റ്. 23,000 രൂപ വരെ ആനുകൂല്യങ്ങളോടെ സിഫ്റ്റ് ലഭ്യമാണ്. അതിൽ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ ഉപഭോക്തൃ ഓഫറുകളും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു. സ്വിഫ്റ്റ് ഡിസയറും ഇതേ ആനുകൂല്യ ഓഫറുകളോടെ ലഭ്യമാണ്.
advertisement
ബ്രെസ്സ (Brezza)
മാരുതി സുസുക്കിയുടെ സബ് 4 മീറ്റർ എസ്യുവിയായ ബ്രെസ്സ വാങ്ങുന്നവർക്ക് 18,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഓഫറുകളുടെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്തൃ ആനുകൂല്യവും യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്. 7.69 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരെയാണ് ബ്രെസ്സയുടെ വില.
ഇവിടെ പരാമർശിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെടാം. അതിനാൽ കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.
മലയാളം വാർത്തകൾ/ വാർത്ത/Money/
Maruti Suzuki| വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബ്രെസ്സ തുടങ്ങി വിവിധ മോഡലുകൾക്ക് 38,000 രൂപ വരെ കിഴിവ്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement