കെഎസ്ആര്‍ടിസിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നല്‍കിയ ഷാസി നിരത്തിലേക്ക്; പരീക്ഷണ ഓട്ടം നടത്തി എംഡി ബിജു പ്രഭാകര്‍
- Published by:Karthika M
- news18-malayalam
Last Updated:
മികച്ച പ്രകടനമാണ് ബസിന്റെതെന്ന് ടെസ്റ്റ്‌ഡ്രൈവിന് ശേഷം ബിജു പ്രഭാകര്‍ ഐഎഎസ് പ്രതികരിച്ചു.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നല്‍കിയ BS VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസ് ഷാസിയുടെ പരീക്ഷണ ഓട്ടം നടത്തി ബിജു പ്രഭാകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലൂടെ രണ്ട് റൗണ്ട് ഓടിച്ച് നോക്കിയാണ് വിലയിരുത്തിയത്. മികച്ച പ്രകടനമാണ് ബസിന്റെതെന്ന് ടെസ്റ്റ്‌ഡ്രൈവിന് ശേഷം ബിജു പ്രഭാകര്‍ ഐഎഎസ് പ്രതികരിച്ചു.
2020 ഏപ്രില്‍ 1 മുതല്‍ BSVI വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കണമെന്ന നിയമത്തെ തുടര്‍ന്ന്, KSRTCയുടെ പുതിയ വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളായാണ് വിലയിരുത്തുന്നത്. റ്റാറ്റാ മോട്ടോഴ്സ് കെഎസ്ആര്‍ടിസിക്ക് സൗജന്യമായി നല്‍കിയ ബസ് ഷാസിയാണ് എംഡി ഓടിച്ച് പരീക്ഷച്ചത്. ബസിന്റെ ചാവി ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. റ്റാറ്റാ മോട്ടോഴ്‌സ് റീജണല്‍ മാനേജര്‍ അജയ് ഗുപ്തയാണ് മന്ത്രിക്ക് ബസ് ഷാസി കൈമാറിയത്.
നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ബസില്‍ കെഎസ്ആര്‍ടിസി ബോഡി നിര്‍മ്മിക്കുയും ചെയ്യും. KSRTCയുടെ ആദ്യ ബിഎസ് VI ബസാണ് ഇത്. നിലവില്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ ബസുകളാണ് ഉപയോഗിക്കുന്ന KSRTC 4 സിലിണ്ടര്‍ എഞ്ചിനുള്ള അത്യാധുനിക ശ്രേണിയില്‍ ഉള്ള ബസാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.
advertisement
ആറ് സിലിണ്ടര്‍ എഞ്ചിന്‍ ബസുകളില്‍ 3.5 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമ്പോള്‍ പുതിയ ബസില്‍ നിന്നും 5 കിലോ മീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും പുതിയ ശ്രേണിയിലുളള ന്യൂ ജനറേഷന്‍ എഞ്ചിന്‍ (NGE) അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കും, 5000 സി സി കപ്പാസിറ്റിയോടുകൂടിയ എഞ്ചിന്‍ കുറഞ്ഞ ആര്‍.പി.എം-ല്‍ ( 1000 to 2000) 180 HP ശക്തി ലഭിക്കും. 4 വാല്‍വ്‌സ് പെര്‍ സിലിണ്ടര്‍ കോമണ്‍ റെയില്‍ ഇഞ്ചക്ഷന്‍ (CRI) എഞ്ചിന്‍ 25 മുതല്‍ 30 ശതമാനം വരെ അധിക ഇന്ധന ക്ഷമതയും ലഭ്യമാകും.
advertisement
6 സ്പീഡ് ഗിയര്‍ 750 ഓവര്‍ ഡ്രൈവ് ഗിയര്‍ ബോക്‌സോടുകൂടിയ ഈ വാഹനത്തില്‍ കൂടുതല്‍ യാത്രാ സുഖവും ഇന്ധന ക്ഷമതയും ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിംഗ് സീറ്റ്, ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍, ടില്‍ട്ട് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഡ്രൈവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2021 9:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
കെഎസ്ആര്‍ടിസിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നല്‍കിയ ഷാസി നിരത്തിലേക്ക്; പരീക്ഷണ ഓട്ടം നടത്തി എംഡി ബിജു പ്രഭാകര്‍