കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണം: ഊർജവകുപ്പ് മന്ത്രി ആർ.കെ സിംഗ്

Last Updated:

ഇന്ത്യയില്‍, മഹീന്ദ്ര ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍.കെ സിംഗ് ആവശ്യപ്പെട്ടു. ഊര്‍ജ്ജ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവന അനുസരിച്ച്, സിംഗ് തന്റെ കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇത് സംബന്ധിച്ച കത്തുകള്‍ നല്‍കി.
എല്ലാ കേന്ദ്ര മന്ത്രിമാര്‍ക്കും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാര്‍ക്കും കത്ത് നല്‍കി. മാറ്റങ്ങള്‍ക്കായി സര്‍ക്കാരിനൊപ്പം ചേരാനാണ് പ്രസ്താവനയില്‍ പറയുന്നത്. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും നിലവിലെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്നാണ് കേന്ദ്ര മന്ത്രിമാരോടും മുഖ്യമന്ത്രിമാരോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മാതൃകയാകുമെന്നും ഇ-മൊബിലിറ്റിയിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒന്നിലധികം ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച 'ഗോ ഇലക്ട്രിക് ക്യാംപെയ്ന്‍' ന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
advertisement
ഭാവിയില്‍ വാഹനങ്ങളെല്ലാം ഇലക്ട്രിക് ആയി മാറും എന്നതില്‍ സംശയമില്ല. ഇന്ത്യയില്‍, മഹീന്ദ്ര ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഈ വിഭാഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്ന വിപുലീകരണത്തിന് പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. ഇരുചക്രവാഹന (സ്‌കൂട്ടര്‍, ബൈക്ക്) വിഭാഗമാണ് ഇപ്പോള്‍ കൂടുതല്‍ മത്സരത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ വാഹന ഭീമന്മാര്‍ ഇതിനകം തന്നെ അവരുടെ ഇ-ബൈക്കുകള്‍ പുറത്തിറക്കി. ഒലയെപ്പോലുള്ള പുതുമുഖങ്ങളും ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
advertisement
ഒരു കാറോ ബൈക്കോ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു എഞ്ചിന്‍ ആവശ്യമാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍, എഞ്ചിന്റെ ആവശ്യമില്ല. മോട്ടോറാണ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് ഒരു കണ്‍ട്രോളറില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു. ആക്‌സിലറേറ്റര്‍ പെഡല്‍ അമര്‍ത്തുമ്പോള്‍ ഡ്രൈവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഈ കണ്‍ട്രോളര്‍ നിയന്ത്രിക്കുന്നു. സാധാരണ പ്ലഗ് പോയിന്റുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളാണ് വാഹനത്തിലുള്ളത്.
ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ പ്രതിഫലിക്കും ബാറ്ററിസംഭരണം ഇതില്‍ പ്രധാന മേഖലകളിലൊന്നായിരിക്കും. ബാറ്ററി എന്ന നട്ടെല്ലാണ് EV യുടെ വിലയുടെ 40-50%. ഇവി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്റ്റോറേജ് എന്നിവയില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് ഏകദേശം 1200 GWh ബാറ്ററികള്‍ ആവശ്യമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് അടുത്തിടെ, 2030 വരെ 31,600 കോടി രൂപ വകയിരുത്തി അഡ്വാന്‍സ്ഡ് സെല്‍ കെമിസ്ട്രി (എസിസി) ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ആരംഭിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണം: ഊർജവകുപ്പ് മന്ത്രി ആർ.കെ സിംഗ്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement