വിമാനത്തിലെ എസി പ്രവര്‍ത്തിച്ചില്ല; വിയര്‍ത്ത് കുളിച്ച് യാത്രക്കാര്‍; ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്ത് വിമാന ജീവനക്കാര്‍
- Published by:Sarika KP
- news18-malayalam
Last Updated:
വിമാനത്തിനുള്ളില്‍ എസി ഇല്ലാതെ ബുദ്ധിമുട്ടുന്നതിന്റെയും ജീവനക്കാര്‍ ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ എസി തകരാറിലായതോടെ മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍. ചണ്ഡിഗഢില്‍ നിന്ന് ജയ്പൂരിലേയ്‌ക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായതോടെ ചർച്ച വിഷയമായി. ഒന്നരമണിക്കൂറോളം നേരമാണ് യാത്രക്കാര്‍ എസി ലഭിക്കാതെ ബുദ്ധിമുട്ട് സഹിച്ച് യാത്ര ചെയ്തത്.
Had one of the most horrifying experiences while traveling from Chandigarh to Jaipur today in Aircraft 6E7261 by @IndiGo6E. We were made to wait for about 10-15 minutes in the queue in the scorching sun and when we entered the Plane, to our shock, the ACs weren’t working and the… pic.twitter.com/ElNI5F9uyt
— Amarinder Singh Raja Warring (@RajaBrar_INC) August 5, 2023
advertisement
എസി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ വിമാനത്തില്‍ കയറുന്നതിന് മുൻപ് പത്ത് മിനിറ്റോളം യാത്രക്കാര്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് അകത്ത് കയറിയപ്പോഴും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ലാൻഡിംഗ് സമയം വരെയും എസി പ്രവര്‍ത്തിച്ചില്ല. സംഭവത്തിന്റെ വീഡിയോ പഞ്ചാബ് കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ വാറിംഗ് പങ്കുവെച്ചിരുന്നു.
advertisement
യാത്രക്കാര്‍ വിയര്‍ത്തൊലിക്കാൻ തുടങ്ങിയതോടെ വിമാന ജീവനക്കാര്‍ ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്യാൻ തുടങ്ങി. സംഭവത്തില്‍ കരശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം വിമാനത്തിനുള്ളില്‍ എസി ഇല്ലാതെ ബുദ്ധിമുട്ടുന്നതിന്റെയും ജീവനക്കാര്‍ ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 06, 2023 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വിമാനത്തിലെ എസി പ്രവര്‍ത്തിച്ചില്ല; വിയര്‍ത്ത് കുളിച്ച് യാത്രക്കാര്‍; ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്ത് വിമാന ജീവനക്കാര്‍