ഒല ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 15ന് ഇന്ത്യയിൽ വിപണിയിലെത്തും; ട്വിറ്ററിലൂടെ അറിയിച്ച് സിഇഒ ഭവിഷ് അഗർവാൾ
- Published by:Jayashankar AV
- news18-malayalam
Last Updated:
എറ്റര്‍ഗോ ആപ്പ് സ്‌കൂട്ടറുകളുടേതിന് സമാനമായ ബാറ്ററികള്‍ തന്നെയാണ് ഒലാ സ്‌കൂട്ടറുകള്‍ക്കും ഉണ്ടാവുക. എന്നാല്‍ എറ്റര്‍ഗോയില്‍ നിന്ന് വ്യത്യസ്തമായി ഒല സ്‌കൂട്ടറിലെ ബാറ്ററികള്‍ സ്ഥിരമായിരിക്കും.
ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ 2021 ഓഗസ്റ്റ് 15ന് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തും. ഒല ഇലക്ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും ഡെലിവറി തീയതികളും ലോഞ്ച് ഇവന്റില്‍ വെച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒല സീരീസ് എസ് എന്ന പേരില്‍ ഈ സ്‌കൂട്ടറുകള്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എറ്റര്‍ഗോ ആപ്പ് സ്‌കൂട്ടറുകളുടേതിന് സമാനമായ ബാറ്ററികള്‍ തന്നെയാണ് ഒലാ സ്‌കൂട്ടറുകള്‍ക്കും ഉണ്ടാവുക. എന്നാല്‍ എറ്റര്‍ഗോയില്‍ നിന്ന് വ്യത്യസ്തമായി ഒല സ്‌കൂട്ടറിലെ ബാറ്ററികള്‍ സ്ഥിരമായിരിക്കും. അവ എടുത്തു മാറ്റാന്‍ കഴിയുന്നവ ആയിരിക്കില്ല. ഒലാ എസ് വണ്‍ പ്രോ എന്ന പേരില്‍ പുറത്തിറങ്ങും എന്ന് കരുതപ്പെടുന്ന മോഡലില്‍ 3.6 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ വിപണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടേതിനെ അപേക്ഷിച്ച് ഉയര്‍ന്ന ബാറ്ററി ശേഷിയാണ് ഇത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഒല സ്‌കൂട്ടറുകള്‍ക്ക് കഴിയുമെന്ന് കരുതപ്പെടുന്നു. ദൂരപരിധിയും ബാറ്ററി ശേഷിയും കുറവുള്ള ഒരു മോഡല്‍ കൂടി ഒല വിപണിയിലെത്തിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാകും ഈ നീക്കം.
advertisement
Thanks to all who have reserved our scooter!
Planning a launch event for the Ola Scooter on 15th August. Will share full specs and details on product and availability dates. Looking forward to it! 😀
— Bhavish Aggarwal (@bhash) August 3, 2021
advertisement
ഒല സ്‌കൂട്ടറുകള്‍ക്ക് ഉയര്‍ന്ന ആക്‌സിലറേഷന്‍ നിരക്ക് ഉണ്ടാകുമെന്നും ഒലാ ഇലക്ട്രിക് അറിയിച്ചു. ഇക്കാര്യത്തില്‍ ഒല എതിരാളികളായി കണക്കാക്കുന്നത് ആരെയൊക്കെയാണ് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. എന്നാല്‍, നിലവില്‍ ഇന്ത്യയില്‍ വിപണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇ-സ്‌കൂട്ടര്‍ ഏഥര്‍ 450 എക്‌സ് ആണ്. 3.9 സെക്കന്റിനുള്ളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയും 8.29 സെക്കന്റിനുള്ളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കാന്‍ ഈ മോഡലിന് കഴിയുമെങ്കില്‍ ഒല സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്റുകളും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.5 സെക്കന്റുകളും മാത്രം മതിയാകും.
advertisement
സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സിന്റെ കാര്യത്തിലും ഒലാ ഇലക്ട്രിക് എസ് സീരീസ് സ്‌കൂട്ടറുകള്‍ മുന്‍പന്തിയിലായിരിക്കും. ലോഞ്ചിങിന്റെ സമയത്ത് ഒല ഇലക്ട്രിക്കിന് ഇന്ത്യയിലെ 100 നഗരങ്ങളില്‍ സ്ഥിരമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. 400ലധികം നഗരങ്ങളിലേക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനാണ് ഒല ഇലക്ട്രിക്കിന്റെ ലക്ഷ്യം. 80,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിലായിരിക്കും ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില എന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2021 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഒല ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 15ന് ഇന്ത്യയിൽ വിപണിയിലെത്തും; ട്വിറ്ററിലൂടെ അറിയിച്ച് സിഇഒ ഭവിഷ് അഗർവാൾ