ഷോറൂമിലോ ഡീലര്‍ഷിപ്പിലോ പോകണ്ട; ഓല ഇ-സ്‌കൂട്ടര്‍ ഉപയോക്താവിന്റെ വീട്ടില്‍ എത്തിക്കുമെന്ന് കമ്പനി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ആളുകളാണ് സ്‌കൂട്ടര്‍ ബുക്ക് ചെയ്തത്
ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് ഇരുചക്രവാഹനമായ ഒല ഇ-സ്‌കൂട്ടര്‍. ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ വലിയ കുതിപ്പാണ് ബുക്കിങ്ങിലും ഉണ്ടായത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ആളുകളാണ് സ്‌കൂട്ടര്‍ ബബുക്ക ചെയ്തത്.
ഇപ്പോഴിതാ ഇ-സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള രീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ഷോറൂമിലോ, ഡീലര്‍ഷിപ്പിലോ പോകാതെ തന്നെ ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ വാഹനം എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ ഒല.
ഡീലര്‍ഷിപ്പുകളെ ഒഴിവാക്കികൊണ്ട് ഉപയോക്താക്കളുമായി നേരിട്ട് ഇടപാട് നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്‌കൂട്ടര്‍ പുറത്തിറങ്ങുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
advertisement
ജൂലൈ 15നാണ് ഒല ഇ-സ്‌കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചത്. 499 രൂപ ഈടാക്കിയായിരുന്നു ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ വിപണികളില്‍ എത്തിയിട്ടുള്ളതില്‍ മികച്ച് മോഡലായിരിക്കും ഇതെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു.
ബുക്കിംഗിന് നല്‍കേണ്ട തുക വെറും 499 രൂപയാണ്. ഈ തുകയാകട്ടെ, പൂര്‍ണമായും തിരികെ ലഭിക്കുമെന്നും കമ്പനി പറയുന്നു. താല്‍പര്യമുള്ള ഉപഭോക്താവ് ആദ്യം ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചുകൊണ്ട് ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും തുടര്‍ന്ന് സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഇതുവരെ, കമ്പനി സ്‌കൂട്ടറിന്റെ പ്രത്യേകതകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നതുപോലെ, ഇത് ഒരു തുടക്കം മാത്രമാണ്. വിതരണം ചെയ്യാനുള്ള കാലതാമസം, സ്‌കൂട്ടറിന്റെ സവിശേഷതകള്‍, വിലനിലവാരം, ചാര്‍ജ് ചെയ്യേണ്ട സമയം എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നമുക്ക് കാത്തിരുന്നേ പറ്റൂ.
advertisement
അടുത്തിടെ, ഓലയുടെ ചെയര്‍മാനും ഗ്രൂപ്പ് സി ഇ ഒയുമായ ഭവിഷ് അഗര്‍വാള്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ഫോളോവേഴ്‌സിനോട് സ്‌കൂട്ടറില്‍ എന്തൊക്കെ വ്യത്യസ്ത നിറങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സ്‌കൂട്ടറിന്റെ ഉടനെയുള്ള ലോഞ്ചിനെയാണ് സൂചിപ്പിക്കുന്നത്. പ്രിവ്യൂ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കറുപ്പ് ഇതിനോടകം തന്നെ ഒരു ഓപ്ഷന്‍ ആയി സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം, മറ്റു നിറങ്ങളുടെ സാധ്യതയെ കുറിച്ചും അവരവരുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ട്വീറ്റില്‍ അഗര്‍വാള്‍ തന്റെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.
advertisement
ഓല ഇ-സ്‌കൂട്ടറിന്റെ കാര്യത്തെ സംബന്ധിച്ചാണെങ്കില്‍, പ്രസ്തുത സ്‌കൂട്ടര്‍ എറ്റെര്‍ഗോ ആപ്‌സ്‌കൂട്ടറിനോട് സാമ്യമുള്ളതാണ്. അതില്‍ നിന്നുമാണ് ഓല പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്. ഇതിനോടകം പുറത്തിറക്കിയ ചിത്രങ്ങള്‍ അനുസരിച്ച്, ഇ-സ്‌കൂട്ടറിന് ടെലിസ്‌കോപ്പിംക് ഫ്രണ്ട് ഫോര്‍ക്കുകള്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്നു. ഇ-സ്‌കൂട്ടറിന്റെ കുറഞ്ഞ വലിപ്പവും അസാധാരണമായ ഇരട്ട-ബീമും, പ്രൈമറി ക്ലസ്റ്ററിനു ചുറ്റും എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പുള്ള എല്‍ഇഡി ഹെഡ്ലാമ്പും ആണ് ഈ വാഹനത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതയായി കണക്കാക്കപ്പെടുന്നത്. മതിയായ ഗ്രൗണ്ട് ക്ലിയറന്‍സോടെ റൈഡര്‍ക്ക് ഉയര്‍ന്ന തലത്തില്‍ ഇരിക്കാനാവുന്നുണ്ടെങ്കിലും ഇ-സ്‌കൂട്ടറിന്റെ സവാരിയുമായി ബന്ധപ്പെട്ട സവിശേഷതകള്‍ ആയാസരഹിതമാണെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 23, 2021 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഷോറൂമിലോ ഡീലര്‍ഷിപ്പിലോ പോകണ്ട; ഓല ഇ-സ്‌കൂട്ടര്‍ ഉപയോക്താവിന്റെ വീട്ടില്‍ എത്തിക്കുമെന്ന് കമ്പനി