ബുള്ളറ്റിന് ഒരു മണിക്കൂറിന് 192 രൂപ; റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി ബൈക്ക് വാടകയ്‌ക്കെടുക്കാം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരം ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് 'റെന്റ് എ ബൈക്ക്' സംവിധാനം ആരംഭിച്ചിരിക്കുന്നത്.
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബൈക്ക് വാടകയ്‌ക്കെടുക്കാവുന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് 'റെന്റ് എ ബൈക്ക്' സംവിധാനം ആരംഭിച്ചിരിക്കുന്നത്. എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍സ്റ്റേഷുകളിലാണാ ആദ്യമായി സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ഉടനെതന്നെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പദ്ധതി എത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രധാന പട്ടണങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു.
മോട്ടര്‍ബൈക്കുകള്‍ കൂടാതെ സ്‌കൂട്ടറുകളും വാടകയ്ക്ക് ലഭിക്കും. സമയവും ദൂരവും കണക്കിലെടുത്താണ് നരിക്കുകള്‍. ബുള്ളറ്റിന് നികുതിയുള്‍പ്പെടെ ഒരു മണിക്കൂറിനു 192രൂപയാണ് ഈടാക്കുന്നത്. പത്ത് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും അഞ്ചു രൂപ വീതം നല്‍കണം. സ്‌കൂട്ടറുകള്‍ക്ക് ഒരു മണിക്കൂറിന് 128 രൂപയാണ് നിരക്ക്. രണ്ടു മണിക്കൂറിന് 192, മൂന്ന് മണിക്കൂറിന് 256 എന്നിങ്ങനെയാണ് കൂടിക്കൊണ്ടിരിക്കും.
advertisement
മാസ വാടകയ്ക്കും വാഹനം ലഭ്യമാകും. ദിവസം അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുക. ഹെല്‍മെറ്റ് ഫ്രീയാണ്, സഹയാത്രക്കാരന് വാടകയ്ക്ക് ഹെല്‍മെറ്റ് നല്‍കും. അഥവാ വാഹനം തകരാറിലായാല്‍ ആവശ്യമായി സഹായവും പകരം വാഹനവും എത്തിക്കും.
ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഹാജരാക്കി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാം. www.caferides.com എന്ന വെബ്‌സൈറ്റു വഴി ഈ രേഖകള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. നേരത്തെ ആരംഭിച്ച പദ്ധതിയയിരുന്നു റെന്റ് എ കാര്‍ എന്നാല്‍ കോവിഡ് മഹാമാരി മൂലം പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഇത് ഉടന്‍ തന്നൈ പുനഃരാരംഭിക്കും.
advertisement
റെന്റ് എ ബൈക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാര്‍ ഇവിഎമ്മാണ് നേടിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. തണ്ടര്‍ബേഡ്, ക്ലാസിക്, സ്റ്റാന്റേര്‍ഡ് 500, ആക്ടീവ എന്നിവയാണ് ഇപ്പോള്‍ സ്‌റ്റേഷനുകളില്‍ വാടകയ്ക്ക് ലഭിക്കുക. വൈകാതെ ഇലക്ട്രിക് സ്‌കൂട്ടറും ലഭ്യമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 15, 2021 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ബുള്ളറ്റിന് ഒരു മണിക്കൂറിന് 192 രൂപ; റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി ബൈക്ക് വാടകയ്‌ക്കെടുക്കാം







