ആകാശ എയർലൈനുമായി രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ പുതിയ വിമാന കമ്പനിയെക്കുറിച്ച് അറിയാം
- Published by:Karthika M
- news18-malayalam
Last Updated:
ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യയുടെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മുന്‍ സി.ഇ.ഒ, ജെറ്റ് എയര്‍വെയ്‌സ് മുന്‍ സി.ഇ.ഒ എന്നിവരുമായി ചേര്‍ന്നാണ് ആഭ്യന്തര വിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയര്‍ലൈന്‍ തുടങ്ങാനായി തയ്യാറെടുക്കുന്നത്.
ഇന്ത്യന്‍ വ്യോമയാന മേഖല കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴാണ് ജുന്‍ജുന്‍വാല ആകാശ എയര്‍ലൈനുമായി കടന്നുവരുന്നത്. നിലവില്‍ കോടികള്‍ നഷ്ടമുള്ള ബിസിനസാണെങ്കിലും ഈ മേഖലയിലെ നിക്ഷേപം ദീര്‍ഘ നാളത്തേക്ക് മെച്ചപ്പെട്ടേക്കാം. വിമാന നിര്‍മ്മാണ കമ്പനികളായ ബോയിംഗും എയര്‍ബസും കണ്ണുവെക്കുന്നതും ഇതിലേക്കാണ്.
വിമാന കമ്പനി തുടങ്ങാനുള്ള ഇന്ത്യന്‍ ശതകോടിശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പദ്ധതിയിലൂടെ ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്കും ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് അവസരം ഒരുങ്ങിയേക്കാം. രണ്ട് വര്‍ഷം മുമ്പ്, കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നായ ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തോടെയാണ് ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്ക് ഇന്ത്യയില്‍ കളം നഷ്ടപ്പെട്ടത്. വിജയകരമായ ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യയുടെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മുന്‍ സി.ഇ.ഒ, ജെറ്റ് എയര്‍വെയ്‌സ് മുന്‍ സി.ഇ.ഒ എന്നിവരുമായി ചേര്‍ന്നാണ് ആഭ്യന്തര വിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയര്‍ലൈന്‍ തുടങ്ങാനായി തയ്യാറെടുക്കുന്നത്.
advertisement
ബോയിംഗും എയര്‍ബസും തമ്മില്‍ ശക്തമായ മത്സരം ഉണ്ടാകും എന്ന് വിമാന കമ്പനികള്‍ക്ക് നിയമോപദേശങ്ങള്‍ നല്‍കുന്ന സരിന്‍ ആന്‍ഡ് കോ ലോ ഫേം മാനേജിംഗ് പാര്‍ട്‌നറായ നിധിന്‍ സരിന്‍ പറഞ്ഞു.
സ്‌പൈസ് ജെറ്റിന് പുറമേ ഒരു വലിയ വിമാന കമ്പനിയും 737 എയര്‍ക്രാഫ്റ്റ് മോഡല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല എന്ന് കണക്കാക്കുമ്പോള്‍ ബോയിംഗിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം 737 മോഡല്‍ എയര്‍ക്രാഫ്റ്റുകള്‍ക്കായി ഇതിനോടകം തന്നെ ആകാശ് എയര്‍ലൈന്‍ ബോയിംഗുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബോയിംഗ് തയ്യാറായിട്ടില്ല. പുതിയ സാധ്യതകള്‍ കമ്പനി എപ്പോഴും തേടും എന്നാണ് കമ്പനി അറിയിച്ചത്.
advertisement
വിമാനങ്ങള്‍ക്ക് നല്‍കിയ ഓര്‍ഡറുകള്‍ ഉള്‍പ്പടെയുള്ള ആകാശ എയര്‍ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ജുന്‍ജുന്‍വാല പറഞ്ഞത് ആകാശ എയര്‍ലൈന്‍ കമ്പനിയില്‍ തനിക്ക് 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും എന്നാണ്. 180 സീറ്റുകള്‍ ഉള്ള 70 വിമാനങ്ങള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കുറഞ്ഞ നിരക്കിലുള്ള ചെറുകിട വിമാനങ്ങള്‍ക്കാണ് ആധിപത്യം. ഇത്തരം വിമാനങ്ങള്‍ കൂടുതലും എയര്‍ബസിന്റേതാണ്. വലിയ വിമാനങ്ങളുടെ മാര്‍ക്കറ്റില്‍ ബോയിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ നിരക്കുമായ ബന്ധപ്പെട്ട മത്സരം ഇത്തരം വിമാനങ്ങളെ സാരമായി ബാധിച്ചു. ഇതോടെയാണ് എയര്‍ബസിന്റെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ആധിപത്യം ഉറപ്പിച്ചത്.
advertisement
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 900ലധികം വിമാനങ്ങളാണുള്ളത്. ഇതില്‍ 185 ബോയിങ്ങും 737 വിമാനങ്ങളും 710 എയര്‍ബസും ആണുള്ളത്.
വ്യോമയാന ബിസിനസ് ഇന്ത്യയില്‍ ഇപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നാണ്. ചെലവേറിയതും വികസിക്കാത്തതുമായ എയര്‍പോര്‍ട്ടുകള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കുറഞ്ഞ നിരക്കിലുളള വിമാനങ്ങളെ കാര്യക്ഷമമല്ലാതാക്കുന്നു. കോവിഡ് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ വ്യോമയാന മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും പുതുതായി വിപണിയില്‍ എത്തുന്ന ആകാശയ്ക്ക് ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരും. ബാധ്യതകള്‍ ഇല്ലാതെ മികച്ച മൂലധനത്തോടെയുള്ള തുടക്കം ആകാശയ്ക്ക് ഗുണകരമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2021 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ആകാശ എയർലൈനുമായി രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ പുതിയ വിമാന കമ്പനിയെക്കുറിച്ച് അറിയാം