മഹീന്ദ്ര XUV700 റിവ്യു: കമ്പനിയെപ്പോലെ തന്നെ സ്ഥിരതയുള്ള എസ്യുവി; ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികച്ച വാഹനം
- Published by:Sarath Mohanan
- news18-malayalam
Last Updated:
റഡാർ, ക്യാമറ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ADAS സവിശേഷതകളോടെയാണ് 700 എത്തുന്നത്.
റാണ ചൗധരി
ഇവിടെയുള്ള ചില മികച്ച വാഹനങ്ങളെ തമ്മിൽ താരതമ്യം ചെയ്യാനാണ് സുഹൃത്തുക്കളേ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നത്. മഹീന്ദ്ര XUV700 ആണ് കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ട് വാഹനം എന്ന് സംശയാതീതമായി പറയുന്നതിന് എനിക്ക് യാതൊരു മടിയും ഇല്ല.
ഇത് ഒരുപക്ഷേ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട കാർ ആയിരിക്കും. നിങ്ങൾ അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റുകളുള്ള എസ്‌യുവിക്കായി തിരയുകയാണെങ്കിൽ ഈ കാർ നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിൽ ഒന്നാമതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഞാൻ സാധാരണയായി അത്തരം പ്രഖ്യാപനങ്ങൾ നൽകാറില്ല. എന്നാൽ ഈ സാഹചര്യത്തിൽ ഞാൻ പറയുന്നന്നത് ഈ വാഹനത്തിൽ എനിക്ക് അത്രയേറെ മതിപ്പ് ഉള്ളതുകൊണ്ടാണ്. അതെ മഹീന്ദ്രയുടെ XUV700 വളരെ നല്ല വാഹനമാണ്.
advertisement
അതിന്റെ ലോഞ്ചിനു മുമ്പുള്ള സംഭവങ്ങൾ നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, മഹീന്ദ്ര തങ്ങളുടെ കഴിയുന്നത്ര സവിശേഷതകൾ കൊണ്ട് നമ്മെ കൊതിപ്പിക്കാൻ പോവുകയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഈ എസ്‌യുവി ഏവർക്കും ഇഷ്ടമാകുന്ന ഒരെണ്ണം ആണ്. വാസ്തവത്തിൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ റോഡിൽ പ്രാവർത്തികമാക്കുകയാണ് ഈ വാഹനം അക്ഷരാർഥത്തില്‍ ചെയ്യുന്നത്. ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ നമ്മൾക്ക് ഏവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സമ്പൂർണ്ണ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് ഈ എസ്യുവി.
നമുക്ക് വാഹനത്തിൻറെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാം
ആദ്യം എഞ്ചിനുകളിൽ നിന്ന് ആരംഭിക്കാം. ഈ വാഹനം രണ്ടു ഓഫറുകളിൽ ലഭ്യമാണ്. ഒന്ന്, 2 ലിറ്റർ ടർബോ ചാർജ്ഡ് ആയ പെട്രോളില്‍ പ്രവർത്തിക്കുന്ന ഒരു പവർഹൗസ്, 200 പിഎസ്, 360 എൻഎം ടോർക്കും എഞ്ജിൻ. രണ്ടാമത്തേത് ഒരു പഞ്ച് 2.2 ലിറ്റർ ഡീസൽ, 185 പിഎസ്, 420 എൻഎം ടോർക്ക് (നിങ്ങൾ ഓട്ടോമാറ്റിക് വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ 450 എൻഎം ആയിരിക്കും ലഭ്യമാകുക) എഞ്ജിൻ.
advertisement
പെട്രോളാണ് സംവേദന ക്ഷമതയില്‍ മികച്ചത്. നിങ്ങൾ 6 സ്പീഡ് ഓട്ടോമാറ്റിക് തിരഞ്ഞെടുത്താലും അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് തിരഞ്ഞെടുത്താലു ഇത് ശക്തവും പരിഷ്കൃതവും XUV- യ്ക്ക് ഉചിതവുമായ സ്പോർട്ടി അനുഭവം നൽകുന്നു.
റെവ് ശ്രേണിയിലുടനീളം ധാരാളം പവർ ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് വിശാലമായ റോഡുണ്ടെങ്കിൽ, 200 കിലോമീറ്റർ വേഗതയിൽ വരെ വാഹനം ഓടിക്കാവുന്നതാണ് (വ്യക്തിപരമായി ഞാൻ അത് പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിൽ കൂടി വാഹനത്തിൻറെ കഴിവിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞെന്നേയുള്ളൂ). ഡീസൽ എഞ്ചിനെക്കുറിച്ചാണ് ഞാൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. കാരണം മിക്ക ആളുകളും ഈ വലുപ്പത്തിലും ഭാരത്തിലും ഉള്ള ഒരു വാഹനമാണ് തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.
advertisement
എഞ്ചിൻ അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രവുമല്ല അതിൻറെ ഭാരം 200 കിലോഗ്രാമിൽ താഴെ മാത്രമേയുള്ളൂ. XUV- യുടെ ബൾക്ക് സൈസിനെ ഒരിക്കലും ഒരു പ്രശ്നമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മറ്റൊരു പ്രത്യേകത ഫ്ലാറ്റ് സ്പോട്ടുകളൊന്നുമില്ല എന്നതാണ്. എഞ്ചിൻ ഏത് ആർപിഎമ്മിലാണെന്നത് പരിഗണിക്കാതെ ഇത് തടസ്സമില്ലാതെ കറങ്ങുന്നു. വാഹനത്തിന് മുന്നോട്ടുനീങ്ങാൻ വേണ്ടത് ആക്സിലേറ്ററിൽ ആരോഗ്യകരമായ രീതിയിൽ ഒന്ന് കാലമർത്തുകയെന്നതു മാത്രമാണ്. 2000 ആർപിഎം മാർക്ക് എത്തുമ്പോൾ, എക്‌സ്‌യുവി ശ്രദ്ധേയമായ പവറോടുകൂടി മുന്നോട്ടു കുതിക്കുന്നു.
advertisement
ഈ ഡീസല്‍ എഞ്ചിന്‍, പെട്രോൾ വേരിയന്റിനേക്കാൾ വേഗത്തിലാകുമെന്ന് ഞാൻ കരുതുന്നു. ഓഫറിലുള്ള ലോ-എൻഡ് ടോർക്ക് നൽകിയാൽ തന്നെ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ഓവര്‍ടേക്കിംഗ് തീർച്ചയായും എളുപ്പമായിരിക്കും. തീർച്ചയായും, ഡീസൽ എൻജിന്റെ കുറച്ച് ശബ്ദം നമുക്ക് ഒഴിവാക്കാനാവില്ല. അതിനാൽ 3000 ആർപിഎം കഴിഞ്ഞതായി സൂചിപ്പിക്കുന്ന തരത്തിലുള്ള ശബ്ദം നിങ്ങൾ കേൾക്കുന്നു, പക്ഷേ ഇത് ശല്യപ്പെടുത്തുന്ന ഒന്നല്ല.
ഡീസലിന് മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കുന്നു - Zip, Zap, Zoom. ആദ്യത്തേത് സിറ്റി ലൈഫിനെ ഉദ്ദേശിച്ചുള്ളതാണ്, കൂടാതെ ത്രോട്ടിൽ റെസ്പോണ്‍സിനെ ഇത് നിശബ്ദമാക്കുകയും സ്റ്റിയറിംഗ് അനുഭവം ലഘൂകരിക്കുകയും ചെയ്യുന്നു. സാപ്പ് ഒരുതരം മധ്യനിരയാണ്. അതേസമയം ത്രോട്ടിൽ റെസ്പോണ്‍സ് മൂർച്ചയുള്ളതും സ്റ്റിയറിംഗിന് ഏറ്റവും ഭാരം വരുന്നതുമായ സൂം ഫുള്‍ സ്പോര്‍ട്ടിയുമാണ്.
advertisement
ഈ പേരുകളെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിച്ചാലും, ഈ മോഡുകൾ ഈ വിലയുള്ള ഒരു കാറിൽ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത് വളരെ ശ്രദ്ധേയമാണ്. (ഇത്തരത്തിലുള്ള കൂടുതൽ സവിശേഷതകൾ പിന്നാലെ വരുന്നുണ്ട്). ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്ലോട്ടുകൾ നന്നായി രൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇവ പ്രോഗ്രസീവ് സ്വഭാവമുള്ളതുമാണ്. ആയതിനാൽ തന്നെ സിറ്റി ഡ്രൈവിംഗ് നിങ്ങളുടെ ശരീരത്തിൽ ബുദ്ധിമുട്ടുണ്ടാക്കില്ല.
സത്യം പറഞ്ഞാൽ, ഈ ഡീസൽ എഞ്ചിന്‍ ഒരു പെട്രോൾ എഞ്ചിനോട് കൂടുതൽ സാമ്യമുള്ളതാണ്. ഈ എഞ്ചിനുകളിലൊന്ന് ഇത്രയും മികച്ചതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. ഇവ രണ്ടും ശക്തവും ഉപയോഗയോഗ്യവും രസകരവും പരിഷ്കൃതവുമാക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു എന്നത് ഒരു കൈയ്യടി അർഹിക്കുന്ന കാര്യം തന്നെയാണ്.
advertisement
ഇത്രയും വലുതും ഭാരമേറിയതുമായ ഒരു കാറിനെ ഒരു സ്പോർട്സ് കാർ പോലെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ ആരും തന്നെ ഒന്നും മടിക്കും. പക്ഷേ മഹീന്ദ്രയുടെ എഞ്ചിനീയർമാർ ഇക്കാര്യത്തില്‍ സ്വയം മികവ് പുലർത്തിയിട്ടുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സസ്‌പെൻഷൻ-FSD ഡാംപറുകളും മുൻവശത്തെ ആന്റി-റോൾ ബാർ ഉള്ള മാക്ഫെർസൺ സ്ട്രറ്റുകളും, പിൻഭാഗത്തെ കൺട്രോൾ ആംസും ആന്റി-റോൾ ബാറും ഉള്ള ഒരു മൾട്ടി-ലിങ്ക് യൂണിറ്റ്-ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ XUV- യ്ക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ലെവൽ നൽകുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം.
ക്വിക്ക് സ്റ്റിയറിംഗ്, കട്ടിയുള്ള സ്റ്റിഫ് ബോഡി ഷെൽ, നന്നായി ട്യൂൺ ചെയ്ത സസ്‌പെൻഷൻ എന്നിവയുടെ സംയോജനം അതിനെ വളരെ ചെറുതും വേഗതയുള്ളതുമായി തോന്നിക്കുന്നു. നിങ്ങൾ ഒരു ലെയ്‌ൻ മാറുകയാണെങ്കിലും, കോര്‍ണറുകളിലൂടെ ഡ്രിബിള്‍ ചെയ്യുന്ന രീതിയില്‍ ഡ്രൈവിംഗ് നടത്തുകയാണെങ്കിലും അത് ഒരിക്കലും നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കില്ല. തീർച്ചയായും, ഇത് ബോഡി റോൾ വളരെ മനോഹരമായി പ്രദർശിപ്പിക്കുന്നു; ഇല്ലെങ്കിൽ അത് ഒരു അത്ഭുതമായിരിക്കും, പക്ഷേ അത് വളരെ നന്നായി നിയന്ത്രിച്ചിരിക്കുന്നു.
ഇത് അൽപ്പം അണ്ടര്‍ സ്റ്റീയറാണ് (തികച്ചും സാധാരണമാണ്), ആക്സിലറേറ്ററിന്റെയും ബ്രേക്കുകളുടെയും ചില മോഡുലേഷൻ ഉപയോഗിച്ച് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. ബ്രേക്കുകളെക്കുറിച്ച് പറയുകയാണെങ്കിൽ, നാല് ചക്രങ്ങളിലേയും ഡിസ്ക് ബ്രേക്കുകൾ XUV- യെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതാണ്.
നൂതനമായ സസ്പെൻഷൻ സജ്ജീകരണം കാരണം ഓഫറിലെ റൈഡ് ക്വാളിറ്റിയും മികച്ചതാണ്. FSD ഡാംപറുകൾ 700 മികച്ച കണ്ട്രോളും ഷോക്ക് അബ്സോര്‍പ്ഷനും നൽകുന്നു. കൂടാതെ ഇത് എല്ലാ വിധത്തിലുള്ള കയറ്റിറക്കങ്ങൾ, കുഴികൾ, ഉപരിതലത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ എളുപ്പത്തിലും രചനാത്മകവുമായ രീതിയിൽ മറികടന്ന് മെച്ചപ്പെട്ട സവാരി നൽകുകയും ചെയ്യുന്നു.
യാതൊരുവിധത്തിലുമുള്ള പൊങ്ങി താഴലുകളോ ചാഞ്ചാട്ടങ്ങളോ വ്യതിചലനങ്ങളോ ഇല്ലാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്, നിങ്ങൾക്ക് ക്യാബിനിൽ യാതൊരുവിധമായ അസ്വസ്ഥതയും അനുഭവപ്പെടുന്നില്ല. വളരെ മന്ദഗതിയിലുള്ള വേഗതയിൽ, ഇത് എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു, പക്ഷേ ഇത് ഒരിക്കലും അസുഖകരമായ രീതിയിൽ അല്ല അപ്രകാരം ചെയ്യുന്നത്.
റഡാർ, ക്യാമറ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ADAS സവിശേഷതകളോടെയാണ് 700 എത്തുന്നത്. എല്ലാം തന്നെ വളരെ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ വാഹനത്തിന്റെ ആവിഷ്കാരത്തോടെ ഇത് മഹീന്ദ്രയിൽ നിന്നുള്ള ഗൗരവതരമായ ഒരു നീക്കമാണ്, സുരക്ഷാ മുൻഗണനയിൽ അവർ വളരെ സജീവമായിരുന്നതിനാൽ, ക്രാഷ് ടെസ്റ്റുകളിലും ഈ XUV700 ഉയർന്ന മാർക്ക് നേടുമെന്ന് നമുക്ക് അനുമാനിക്കാം.
വളരെ ഉല്ലാസത്തോടെ കുറച്ച് സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് ക്യാബിൻ. ഇത് വായുസഞ്ചാരമുള്ളതും വളരെ വിശാലവുമാണ്. കൂടാതെ അഞ്ച് യാത്രക്കാര്‍ക്ക് ഇവിടെയിരുന്ന് നന്നായി യാത്ര ആസ്വദിക്കാൻ സാധിക്കുന്നതാണ്. സീറ്റുകളുടെ മൂന്നാമത്തെ നിര കയറാനും ഇറങ്ങാനും അല്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇത് വളരെ ഇടുങ്ങിയതുമാണ് അതിനാൽ ഈ പ്രദേശം കുട്ടികൾക്ക് അനുയോജ്യമായിരിക്കും. എന്നാൽ മുതിർന്നവർ ഇവിടെ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ അവിടെ കുടുങ്ങുന്നത് ഇഷ്ടപ്പെടുകയില്ല. എന്നിരുന്നാലും, മുൻനിരയും രണ്ടാം നിരകളും വീതിയേറിയതും സപ്പോര്‍ട്ട് നല്‍കുന്നതും നിങ്ങളുടെ ശരീരത്തിന് നല്ല പിന്തുണ നൽകുന്നതുമാണ്.
ഇതും നിശബ്ദമായ ഒരു കാബിൻ ആണ്, ഇത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കുകയുള്ളൂ. അതിനാൽ നിങ്ങൾക്ക് ഗണ്യമായ കാറ്റ് ലഭിക്കുകയും ശബ്ദം ആസ്വദിക്കാനും കഴിയും. സവിശേഷതകളുടെ കാര്യത്തിൽ, നിങ്ങൾക്ക് ധാരാളം സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നതാണ്: 2 സ്പീക്കർ ഓഡിയോ സിസ്റ്റം, ഒരു വലിയ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ബിൽറ്റ്-ഇൻ അലക്സാ ഫങ്ഷന്‍, കണക്റ്റുചെയ്‌ത ടെക്, ആപ്പുകൾ, ഡിജിറ്റൽ ഡിവൈസ് ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കൂൾഡ് സ്റ്റോറേജ്, പവേർഡ് ഡ്രൈവർ സീറ്റ്, ഇൻഫോടെയ്ൻമെന്റിനുള്ള റോട്ടറി കൺട്രോളർ, 7 എയർ ബാഗുകൾ എന്നിവയും അതിലേറെയും ഇവിടെ ലഭിക്കുന്നതാണ് (അവ എല്ലാം തന്നെ ഇവിടെ ലിസ്റ്റുചെയ്യാൻ പ്രയാസമാണ്). എന്നിരുന്നാലും, നിങ്ങൾക്ക് കൂള്‍ഡ് സീറ്റുകൾ, സ്ലൈഡിംഗ് രണ്ടാം നിര സീറ്റുകൾ അല്ലെങ്കിൽ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ലഭിക്കില്ല.
അവസാനമായി, നിങ്ങൾ കാണുന്ന രീതി നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ അഭിരുചികൾ എന്താണെന്നതിനെ ആശ്രയിച്ചിരിക്കും (വളരെ വ്യക്തമായി പറഞ്ഞാൽ അത് തന്നെയാണ് സത്യം). അതിന്റെ വലിപ്പം കാരണം ഇതിന് അതിമനോഹരമായ ഓൺ-റോഡ് സാന്നിധ്യമുണ്ടെന്നതിൽ സംശയമില്ല.
ഈ XUV500- ന്റെ ചില പ്രത്യേകതകളെ അതിന്റെ അടിസ്ഥാന രൂപത്തിൽ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ഇത് കൂടുതൽ ഗണ്യമായ രീതിയിൽ എടുത്തു കാണിക്കുന്നുണ്ട്, പ്രത്യേകിച്ചും ഒടിടി ഗ്രില്ലും കൂറ്റൻ സി ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും; എന്നിരുന്നാലും, ഇവ അതിന്റെ പ്രധാന പ്രേക്ഷകരെ ആകർഷിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതിന്റെ പ്രൊഫൈൽ വളരെ ആകർഷകമാണ്. അതിന്റെ 18 ഇഞ്ച് വീലുകൾ മതിയാകും വിധം സൗന്ദര്യമുള്ളതാണ്. പിൻഭാഗം ഒരു പരിധിവരെ ബ്ലോക്ക് പോലെയാണ്, എന്നാൽ ആരോ ഹെഡ് ടെയില്‍ ലാമ്പുകള്‍ സംഗതികളെ കൂടുതൽ വിസ്മയകരമാക്കുന്നു. വ്യക്തിപരമായി, XUV വളരെ ശ്രദ്ധേയമായി തോന്നുന്നു, പക്ഷേ അത് മതിയാകും വിധം സ്റ്റൈലിഷ് ആയിരിക്കണമെന്നില്ല.
XUV700 യിലൂടെ മഹീന്ദ്ര ശരിക്കും വിജയശ്രീലാളിതരായിരിക്കുകയാണ്, ഫലം വളരെ ശ്രദ്ധേയം തന്നെയെന്നതില്‍ സംശയമേയില്ല. ഞാൻ പറഞ്ഞതുപോലെ, അവർ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച വാഹനമാണിതെന്നത് നിസ്തര്‍ക്കമാണ്. ഇത് ലോകോത്തരമാണെന്ന് ഞാന്‍ പറയുമ്പോൾ അത് ഒരു ഭംഗി വാക്കേയല്ല.
ഇപ്പോൾ, ഈ വിഭാഗത്തിലെ മത്സരം ശക്തമാണ്. എന്നാൽ, ഈ വാഹനത്തിന് മുകളിൽ മറ്റുള്ളവര്‍ ഉയർന്നുവരാൻ ഒരുപാട് കഷ്ടപ്പെടുക തന്നെ ചെയ്യും. പ്രത്യേകിച്ച് മഹീന്ദ്ര പ്രഖ്യാപിച്ച അമ്പരപ്പിക്കുന്ന ഈ വിലയിൽ. ബേസ്, മിഡ് വേരിയന്റുകൾക്ക് 12 ലക്ഷം മുതൽ 15 ലക്ഷം വരെ മാത്രമാണ് വില. മറ്റുള്ളവയുടെ വിലകൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്. ഇത് എഞ്ചിനുകൾ, സവിശേഷതകൾ, സുരക്ഷാ ഉപകരണങ്ങൾ, റൈഡ്, ഹാൻഡ്ലിംഗ് എന്നിവ സംയോജിപ്പിക്കുന്ന രീതിയിൽ, ഇത് നിലവിലെ മറ്റ് എതിരാളികളെക്കാള്‍ വളരെ മുന്നിലാണ്, ഇത് ശരിക്കും മികച്ചതാകാൻ അർഹതയുള്ളതാണെന്നതില്‍ എനിക്ക് സംശയമേയില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2021 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
മഹീന്ദ്ര XUV700 റിവ്യു: കമ്പനിയെപ്പോലെ തന്നെ സ്ഥിരതയുള്ള എസ്യുവി; ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികച്ച വാഹനം