Royal Enfield Classic 350 | റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ന് മുതൽ വിപണിയിൽ; ബുക്കിംഗ് വൈകിട്ട് 6 മണി മുതൽ
- Published by:Jayashankar AV
- news18-malayalam
Last Updated:
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍ സീറ്റിലും ഡ്യുവല്‍ സ്പ്ലിറ്റ് സീറ്റിംഗ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇരട്ട-ഡിസ്‌ക് കോണ്‍ഫിഗറേഷനും റിയര്‍ ഡ്രം ബ്രേക്ക് ഓപ്ഷനും തിരഞ്ഞെടുക്കാനാകും.
ഐഷര്‍ മോട്ടോഴ്സിന്റെ ഭാഗമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ന് പുറത്തിറക്കും. 1.84 ലക്ഷം രൂപയാണ് ഈ മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില. ഈ സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ഉല്‍പന്നമാണിത്. ബുക്കിംഗുകളും ഡെലിവറികളും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും. റെഡ്ഡിച്ച് സീരീസ് ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും.
ഹാല്‍സിയോണ്‍ സീരീസ് ആരംഭിക്കുന്നത് 1,93,123 രൂപ വിലയിലാണ്. ക്ലാസിക് സിഗ്‌നല്‍ സീരീസിന് 2,04,367 രൂപയും ഡാര്‍ക്ക് സീരീസിന് 2,11,465 രൂപയുമാണ് വില. ക്രോം മോഡലിന് 2,15,118 രൂപയാണ് എക്സ് ഷോറൂം വില.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 മോഡലിന്റെ പുതുക്കിയ പതിപ്പാണിത്. 350 സിസി ജെ-പ്ലാറ്റ്‌ഫോം എന്‍ജിനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡിന് കരുത്ത് പകരുന്നത്. എഞ്ചിന്‍ 6,100 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പരമാവധി ടോര്‍ക്കും നല്‍കും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ BeReborn എന്ന ഹാഷ്ടാഗില്‍ ഒരു പ്രചരണം നടത്തിയിരുന്നു.
advertisement
കമ്പനി ഇതിനകം 30 ലക്ഷത്തോളം 'ക്ലാസിക് 350' മോഡലുകള്‍ വിറ്റിട്ടുണ്ട്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യും ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നിങ്ങള്‍ ഇന്ത്യയില്‍ എവിടെ യാത്ര ചെയ്താലും റോഡില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് എങ്കിലും കാണാന്‍ കഴിയും. ചെന്നൈ ആസ്ഥാനമായുള്ള ടൂ-വീലര്‍ ഭീമന്‍ വിപണി പൂര്‍ണമായും ഏറ്റെടുക്കുന്നതിനായി പുതിയ മോഡലുകളാണ് പുറത്തിറക്കി കൊണ്ടിരിക്കുകയാണ്. പുതിയ ക്ലാസിക് 350 4 കളര്‍ വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. നിറങ്ങള്‍ ബൈക്കിന്റെ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും.
advertisement
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍ സീറ്റിലും ഡ്യുവല്‍ സ്പ്ലിറ്റ് സീറ്റിംഗ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇരട്ട-ഡിസ്‌ക് കോണ്‍ഫിഗറേഷനും റിയര്‍ ഡ്രം ബ്രേക്ക് ഓപ്ഷനും തിരഞ്ഞെടുക്കാനാകും. ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് അനുസരിച്ച്, സിംഗിള്‍ സീറ്റ് മോഡല്‍ രണ്ട് നിറങ്ങളിലുള്ള ഓപ്ഷനുകളില്‍ ലഭ്യമാകും. ഡാര്‍ക്ക് മാറ്റ് ഗ്രേ, ഡെസേര്‍ട്ട് സ്റ്റോം എന്നിവയായിരിക്കും നിറങ്ങള്‍. ഈ പതിപ്പുകളില്‍ അലോയ്, വയര്‍-സ്പോക്ക് വീലുകളും ലഭ്യമാണ്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ന്റെ ഡ്യുവല്‍ സീറ്റ് ട്രിം, തിളക്കമുള്ള ചാര നിറത്തില്‍ ബ്ലാക്ക് റിമ്മുകളോടെയാണ് ലഭ്യമാകുക.
advertisement
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നേരത്തെ തന്നെ ഷോറൂമുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ വണ്ടി പുറത്തിറങ്ങുന്നത് അല്‍പ്പം വൈകാന്‍ കാരണമായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Royal Enfield Classic 350 | റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ന് മുതൽ വിപണിയിൽ; ബുക്കിംഗ് വൈകിട്ട് 6 മണി മുതൽ